13കാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ സഹോദരിയെ ബലാല്‍ത്സംഗം ചെയ്യാന്‍ ഗ്രാമീണ കോടതി ഉത്തരവ്; 25 പേര്‍ അറസ്റ്റില്‍

പ്രതികാര ബലാത്സംഗത്തിന് ഉത്തരവിട്ട ഗ്രാമീണ കോടതിയിലെ 25 പേര്‍ അറസ്റ്റില്‍. 16കാരിയെ ബലാല്‍ത്സംഗം ചെയ്യാന്‍ ഉത്തരവിട്ടവരാണ് പിടിയിലായത്. പാകിസ്ഥാനിലെ മുള്‍ട്ടാനിലാണ് കാട്ടുനീതി നടപ്പാക്കാന്‍ ശ്രമിച്ചവര്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേര്‍ കൂടി പിടിയിലാകാനുണ്ട്.

അയല്‍ക്കാരിയായ 13 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍ത്സം ചെയ്തതിന് പ്രതികാരമായി പ്രതിയുടെ സഹോദരിയെ ബലാല്‍ത്സംഗം ചെയ്യാനായിരുന്നു ഗ്രാമീണ കോടതി ഉത്തരവ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന് പ്രതിയുടെ സഹോദരിയെ കൈമാറാനായിരുന്നു നാട്ടുകൂട്ടം ഉത്തരവിട്ടത്.

ഇരു കുടുംബങ്ങളും പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് വിവരം പുറം ലോകം അറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഗ്രാമീണ കോടതിയുടെ പങ്ക് വ്യക്തമായി. രണ്ട് പെണ്‍കുട്ടികളെയും അവരുടെ അമ്മമാരെയും വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News