പിയു ചിത്ര വിവാദത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ രൂക്ഷ പ്രതികരണം; പ്രഗല്‍ഭ താരങ്ങള്‍ പിന്നാലെ വരുന്നവരെ അന്ധകാരത്തിലാക്കരുത്

തിരുവനന്തപുരം: പി യു ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയതടക്കമുള്ള വിവാദങ്ങളില്‍ ശക്തമായ പ്രതികരണവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. കായിക രംഗത്ത് നിലനില്‍ക്കുന്ന മോശം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

കായിക രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച മുതിര്‍ന്ന താരങ്ങള്‍ പിന്നാല വരുന്നവരെ ഒരേ മനസോടും കണ്ണോടും കൂടി കാണണമെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു. കായിക രംഗത്തെ കിടമത്സരവും വിദ്വേഷവും വച്ചുപൊറുപ്പിക്കാനാകില്ല. വ്യക്തികള്‍ക്കല്ല കായിക താരങ്ങള്‍ക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്തെ പ്രഗല്‍ഭര്‍ തങ്ങളുടെ പിന്‍തലമുറക്കാരായ ഇളമുറക്കാരെ വ്യക്തി താല്‍പര്യങ്ങള്‍ക്കതീതമായി കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ തലമുറയിലെ മിടുക്കരായ കുട്ടികളുടെ അപാരമായ സാധ്യതകളെ അടച്ച് അന്തകാരത്തിലാക്കുകയല്ല ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് നിയമന ഉത്തരവ് നല്‍കിയ ചടങ്ങിലാണ് വിമര്‍ശനവുമായി പിണറായി രംഗത്തെത്തിയത്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 35 പേര്‍ക്കുള്ള നിയമന ഉത്തരവും അദ്ദേഹം കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here