സാമൂഹ്യപ്രതിബദ്ധതയോടെ കൈരളി ടിവി മുന്നോട്ടു പോകുമെന്ന് മമ്മൂട്ടി; മലയാളം കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനായി വീണ്ടും മലയാളത്തിന്റെ മെഗാ താരം, എംഡിയായി ജോണ്‍ ബ്രിട്ടാസും തുടരും

തിരുവനന്തപുരം: മലയാളം കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനായി മമ്മൂട്ടിയെയും മാനേജിംങ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസിനെയും വീണ്ടും തെരഞ്ഞെടുത്തു. കൈരളി ടവറില്‍ നടന്ന ഓഹരി ഉടമകളുടെ 17-ാമത് വാര്‍ഷിക പൊതുയോഗമാണ് ഇരുവരെയും തെരഞ്ഞെടുത്തത്.

കാലാവധി അവസാനിച്ച ഡയറക്ടര്‍മാരായ എ.വിജയരാഘവന്‍, എ.കെ മൂസ എന്നിവരെ വീണ്ടും ആ സ്ഥാനങ്ങളിലെക്ക് പൊതുയോഗം തെരഞ്ഞെടുത്തു. സി.കെ കരുണാകരന്‍, എം.എം മേനായി, വി.കെ മുഹമ്മദ് അഷ്‌റഫ്, ടി.ആര്‍ അജയന്‍ തുടങ്ങിയവരാണ് മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.

പൊതുയോഗം ഐക്യകണ്‌ഠേനയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. നാളിതുവരെ സാമൂഹ്യ പ്രതിബദ്ധത നിലനിര്‍ത്തി പ്രവര്‍ത്തിച്ച കൈരളി ഇനിയും ഈ നിലപാടുമായി മുമ്പോട്ട് പോകുമെന്ന് യോഗത്തില്‍ ചെയര്‍മാന്‍ മമ്മൂട്ടി ഉറപ്പ് നല്‍കി. മതനിരപേക്ഷത ഉയര്‍ത്തിപിടിച്ചുള്ള പ്രവര്‍ത്തനത്തില്‍ ഇനിയും കൈരളി മുന്‍പിലുണ്ടാകുമെന്ന് മാനേജിംങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു പ്രമേയങ്ങളും യോഗം ഐക്യകണ്‌ഠേന പാസാക്കി. അന്തരിച്ച സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എ സിദ്ധാര്‍ത്ഥ മേനോനെ അനുസ്മരിച്ചായിരുന്നു യോഗം ആരംഭിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ഓഹരി ഉടമകള്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here