വാര്‍ത്തകള്‍ ഇനി വിരല്‍തുമ്പില്‍; കൈരളി ന്യൂസ് ആപ്പ് ലോഞ്ച് ചെയ്തു

തിരുവനന്തപുരം: മലയാളികളുടെ വാര്‍ത്താശ്രേണിയിലേക്ക് കൈരളി കുടുംബത്തിന്റെ നൂതനസംരഭമായ കൈരളി ന്യൂസ് ആപ്ലിക്കേഷന്‍ കൂടിയെത്തുന്നതോടെ കൈരളിയുടെ വാര്‍ത്തകള്‍ ഇനി വിരല്‍ തൊട്ടറിയാം. മാറുന്ന കാലത്തിന്റെ അതിവേഗം മാറുന്ന പ്രസരണരീതിയിലേക്ക് കൈരളി കൂടി ചുവട് വയ്ക്കുന്നതോടെ മലയാള മാധ്യമലോകത്തെ മത്സരം തീ പാറുമെന്ന് ഉറപ്പാണ്. കൈരളി ഓണ്‍ലൈന്‍ ന്യൂസ് വിഭാഗത്തിന്റെ പുതിയ ആപ്ലിക്കേഷന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമര്‍പ്പിച്ചു.

ആന്‍ഡ്രോയിഡ്, IOS പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്ഘാടനത്തിന് പിന്നാലെ 5000 ലേറെ മലയാളികളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കോര്‍പ്പറേറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന മാധ്യമലോകത്ത് കൈരളി വ്യതിരിക്തയോടെ നിലനില്‍ക്കേണ്ടതുണ്ടെന്നും അതിന് ഈ നൂതന സംവിധാനം ഉപകാരപെടുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വാര്‍ത്തമാന കാലത്തിന്റെ എല്ലാ വാര്‍ത്താ ഉളളടക്കവും ഒത്തുചേരുന്നതാവും കൈരളി ന്യൂസ് ഓണ്‍ലൈനെന്ന് ചെയര്‍മാന്‍ മമ്മൂട്ടി സാക്ഷ്യപ്പെടുത്തി. മലയാളികള്‍ വാര്‍ത്ത അറിയുന്ന രീതിയില്‍ വന്ന മാറ്റത്തിന് അനുസൃതമായി കൈരളിയും ഒപ്പം ചുവട് വയ്ക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖപ്രസംഗത്തില്‍ അറിയിച്ചു.

കൈരളി ന്യൂസ് ടവറില്‍ നടന്ന ചടങ്ങില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എ.വിജയരാഘവന്‍, ടി ആര്‍ അജയന്‍, അഡ്വ. എംഎം മോനായി, വികെ മുഹമ്മദ് അഷറഫ്, അഡ്വ. സികെ കരുണാകരന്‍, എകെ മൂസാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൈരളി ടിവി സീനിയര്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍ നന്ദി രേഖപ്പെടുത്തി. നിലവില്‍ നാല് ചാനലുകളുടെ നിയന്ത്രണമുളള മലയാളം കമ്മ്യൂണിക്കേഷന്റെ അഞ്ചാം ഇന്ദ്രിയമായി മാറാനൊരുങ്ങുകയാണ് പുതിയ ആപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News