കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി; മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ച് രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ക്രിമിനലുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെയാണ് കേന്ദ്രം അഭിനന്ദിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും പെട്ടെന്ന് അറസ്റ്റ് ചെയ്തതിലും രാജ്‌നാഥ് സിംഗ് മതിപ്പ് പ്രകടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജ്‌നാഥ് സിംഗ് ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയത്. അപ്പോഴാണ് പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചത്.

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്‌നാഥ് സംതൃപ്തി പ്രകടിപ്പിച്ച് അഭിനന്ദനം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here