ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ മോഡല്‍3 എത്തി. 35000 ഡോളര്‍(22.45 ലക്ഷം രൂപ) പ്രൈസ്ടാഗില്‍ എത്തുന്ന മോഡല്‍ 3 ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറാണ്.
ടെസ്‌ലയില്‍ നിന്നും ലഭ്യമായ ഏറ്റവും വില കുറഞ്ഞ, ലളിതമാര്‍ന്ന കുഞ്ഞന്‍ ഇലക്ട്രിക് കാറാണ് മോഡല്‍ 3. ഇലക്ട്രിക് കാറുകളിലേക്ക് ഒന്നടങ്കം കടക്കുന്ന രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ടാണ് മോഡല്‍ 3 യെ ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത്.
355 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ബാറ്ററിയിലാണ് മോഡല്‍ 3 ലഭ്യമാവുക. അതേസമയം, 500 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന വേരിയന്റും മോഡല്‍ 3യില്‍ ടെസ്‌ല ഒരുക്കുന്നു. 44,000 ഡോളറാണ് (28.22 ലക്ഷം രൂപ) ഈ വേരിയന്റിന്റെ വില.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.6 സെക്കന്‍ഡാണ് സ്റ്റാന്‍ഡേര്‍ഡ് ബാറ്ററിയില്‍ എത്തുന്ന മോഡല്‍ 3 യ്ക്ക് വേണ്ടത്. മണിക്കൂറില്‍ 210 കിലോമീറ്ററാണ് മോഡല്‍ 3 യുടെ ടോപ്‌സ്പീഡും.
500 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന മോഡല്‍ 3 യുടെ രണ്ടാം വേരിയന്റ്, 5.1 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here