സമൂഹമാധ്യമങ്ങളില്‍ ആഡംബരം കുറയ്ക്കാം

ഇനി ആഡംബരങ്ങള്‍ അധികം സമൂഹമാധ്യമങ്ങളില്‍ വേണ്ട. വിദേശയാത്രകളും ആഡംബരകാറുകളുമായുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചാല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീട്ടിലെത്തും. നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ന്യൂജനറേഷന്‍ വഴികള്‍ തേടുകയാണ് ആദായ നികുതി വകുപ്പ്.

ബാങ്ക് അക്കൗണ്ടുകളും വീടുകളും പരിശോധിച്ചായിരുന്നു നേരത്തേ ആദായനികുതി ഉദ്യോഗസ്ഥര്‍ നികുതി വെട്ടിപ്പിനെക്കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത് സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളും ഇടപെടലുകളും കൂടി കണക്കിലെടുത്തുകൊണ്ടാവും.

അടുത്ത മാസം മുതലാണ് പുതിയ രീതി പ്രാബല്യത്തില്‍ വരുന്നത്. വീടുകളിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ സമയം ലാഭിക്കാനും ഇതിലൂടെ കഴിയും. ഏഴുവര്‍ഷമായി ആദായനികുതി വകുപ്പ് ഇതിനായുള്ള വിവരശേഖരണം തുടങ്ങിയിട്ട്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ശേഖരശേഖരിക്കുകയാണ് ആദ്യപടി. ഈ വിവരങ്ങള്‍ നികുതി അടയ്ക്കുന്നവരുടെ തുകയുമായി ബന്ധിപ്പിച്ചു നോക്കുന്നതിലൂടെ അയാള്‍ നികുതി വെട്ടിക്കുന്നുണ്ടോ എന്നത് മനസിലാക്കാനും സാധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here