തമിഴില്‍ തരംഗമാകാന്‍ രമ്യയുടെ പാട്ട്

നേരത്തേ തന്നെ അഭിനയത്തിനൊപ്പം താന്‍ നല്ലൊരു ഗായികയാണെന്ന് രമ്യാ നമ്പീശന്‍ തെളിയിച്ചിരുന്നു.
‘ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലുടെ പിന്നണി ഗായിക എന്ന സ്ഥാനത്തേക്ക് മാറിയ രമ്യ ഇപ്പോള്‍ പുതിയ ഒരു സിനിമയിലും ഗായികയായി പാടുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുകയാണ്.

‘കൂതന്‍’ എന്ന തമിഴ് സിനിമയിലാണ് രമ്യ ഗായികയുടെ വേഷം വീണ്ടും അണിയുന്നത്.

‘ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലെ പ്രശസ്തമായ ‘ആണ്ടെ ലോണ്ടേ’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു രമ്യ നമ്പീശന്‍ ആദ്യമായി ആലപിച്ചിരുന്നത്. ശേഷം അമല്‍ നീരദിന്റെ ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ എന്ന സിനിമയിലെ ഗാനരംഗം പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

‘അപ്പഡി പോട്’ എന്ന തമിഴിലെ ഹിറ്റ് സോംഗ് പോലെ വേഗത്തില്‍ പാടുന്ന ഗാനമാണ് രമ്യ ആലപിക്കാന്‍ ഒരുങ്ങുന്നത്. പാട്ടിന് വരികളെഴുതിയത് വിവേകാണ്. രമ്യയ്‌ക്കൊപ്പം ഹരിഹരസുധനാണ് ആണ്‍ ശബ്ദത്തില്‍ പാടുന്നത്.

ചിത്രത്തിലേക്കായി നാല് ഗാനങ്ങളാണുള്ളത്. അതില്‍ തമിഴ് വേര്‍ഷനിലുള്ള പാട്ടാണ് രമ്യ പാടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here