വേണിക്ക് ചിങ്ങത്തില്‍ വേളി ; സീരിയലില്‍ വേണിയായി തിളങ്ങിയ സോനുവിന് ചിങ്ങത്തില്‍ താലികെട്ട്

അഭിനയത്തിലൂടെയും പിന്നീട് നൃത്തപരിപാടികളിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് സോനു സതീഷ്. സോനുവിന്റെ പ്രീ വെഡ്ഡിങ് വീഡിയോയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ആഗസ്ത് 31-നാണ് വിവാഹം. വരന്‍ അജയ്, ആന്ധ്ര സ്വദേശിയാണ്. ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറാണ്.

വരനെകുറിച്ച് സോനു

അജയുടെ അമ്മയാണ് വിവാഹാലോചന കൊണ്ടുവന്നത്. ബാംഗ്ലൂരില്‍ ഞങ്ങളുടെ വീടിനടുത്ത് തന്നെയാണ് അവര്‍ താമസിക്കുന്നത്. ഞാനും ആന്റിയും ഒന്നിച്ച് അമ്പലത്തില്‍ എല്ലാം പോകുമായിരുന്നു.

ഞങ്ങള്‍ ടെമ്പിള്‍ ഫ്രണ്ട്സാണ്. ആലോചനയ്ക്ക് ശേഷമാണ് ഞാന്‍ ഒരു സെലിബ്രിറ്റിയാണെന്നെല്ലാം അജയ് അറിയുന്നത്. പിന്നെ ഞങ്ങള്‍ സംസാരിച്ചു. എന്റെ ഇഷ്ടങ്ങളെല്ലാം തുറന്നുപറഞ്ഞു. നൃത്തത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും എല്ലാം. ഇതെല്ലാം മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹമെന്നും അറിയിച്ചു.

അവര്‍ക്കും അത് താല്പര്യമായിരുന്നു. ഏപ്രിലില്‍ അവരുടെ നാട്ടില്‍ വെച്ച് അവരുടെ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തി. ഒരുക്കങ്ങള്‍ തുടങ്ങിയോ എന്ന് ചോദിച്ചാല്‍ തുടങ്ങി. എനിക്കിപ്പോള്‍ പരീക്ഷയാണ്. ഞാന്‍ ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഡോ.വസന്ത് കിരണിന്റെ ശിക്ഷണത്തില്‍ കുച്ചുപ്പുടിയില്‍ എം.എ ചെയ്യുന്നുണ്ട്. ഞാന്‍ പരീക്ഷ തിരക്കിലാണെങ്കിലും വീട്ടുകാര്‍ പ്രിപ്പറേഷന്‍സ് എല്ലാം തുടങ്ങിക്കഴിഞ്ഞു.

എനിക്കങ്ങനെ ഒരുപാട് ആഭരണങ്ങള്‍ വാരിവലിച്ചിടുന്നതൊന്നും ഇഷ്ടമല്ല. വളരെ സിംപിളായി എന്നാല്‍ ട്രഡീഷണല്‍ രീതിയിലുള്ള ഒരു വധുവാകാനാണ് ഇഷ്ടം. വിവാഹം അമ്പത്തില്‍ വെച്ചായതിനാല്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്തണം എന്ന ആഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് തന്നെ കല്യാണത്തിന് വേണ്ടി വലിയ ഷോപ്പിങ് ഒന്നുമില്ല.

കേരള ശൈലിയിലുള്ള ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. വിവാഹത്തിന് എന്റെയും അജയിന്റെയും അടുത്തബന്ധുക്കള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പിന്നെ തിരുവനന്തപുരത്ത് ഒരു റിസപ്ഷന്‍ വെക്കുന്നുണ്ട്. അമ്പലത്തില്‍ വരാന്‍ കഴിയാത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി.  അതുപോലെ ഇന്‍ഡസ്ട്രിയില്‍ എനിക്ക് അടുപ്പമുള്ളവരെയെല്ലാം ക്ഷണിക്കണം.

പിന്നെ നൃത്തവുമായി ബന്ധപ്പെട്ടുള്ള എന്റെ ഗുരുക്കന്മാര്‍ എല്ലാവരും തിരുവനന്തപുരത്താണ്. അവര്‍ക്കെല്ലാം വേണ്ടിയാണ് ഒരു റിസപ്ഷന്‍ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്. വിവാഹം കഴിഞ്ഞിട്ട് മലയാളത്തില്‍ നിന്ന് നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യണം. ഡാന്‍സും അഭിനയവും എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് അതെല്ലാം അവസാനിപ്പിച്ചിട്ട് അവസാനിപ്പിച്ചിട്ട് ഒരു ജീവിതമില്ല. അതുകൊണ്ട് എന്തായാലും നൃത്തവും അഭിനയവും തുടരാനാണ് താല്പര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here