ജിയോയുമായി മുകേഷ് അംബാനിയുടെ കുതിപ്പ്; ഏഷ്യയിലെ അതിസമ്പന്നരില്‍ രണ്ടാമനായി മുകേഷ്

മുംബൈ: സൗജന്യ ഫോണും പരിധിയില്ലാത്ത വോയ്‌സ് കോളുകളും എസ്എംഎസും ഡേറ്റായുമാണ് ജിയോ ഇന്റലിജന്റ് സ്മാര്‍ട്ട് ഫോണിലൂടെ അവതരിപ്പിച്ച മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനാഢ്യനായി.

ജിയോയുടെ വരവോടെ ഓഹരി വില കുതിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ(12.1 ബില്യണ്‍ ഡോളര്‍) വര്‍ധനവാണുണ്ടായതെന്ന് ബ്ലൂംബെര്‍ഗിന്റെ കോടീശ്വര സൂചിക പറയുന്നു.

സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തിലെത്തിയത്. ചൊവാഴ്ച ഓഹരിവില 1,625 രൂപ വരെയെത്തിയിരുന്നു. ജിയോ തരംഗത്തില്‍ ഈ വര്‍ഷം കമ്പനിയുടെ ഓഹരി വിലയില്‍ 49 ശതമാനമാണ് നേട്ടമുണ്ടായത്.


അതേസമയം, ഓഹരി വില കുതിച്ചിട്ടും മുകേഷിന്റെ സ്വത്തില്‍ കോടികള്‍ വര്‍ധിച്ചിട്ടും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത 15 വര്‍ഷത്തിലെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു. റീട്ടെയില്‍, മീഡിയ തുടങ്ങിയ ബിസിനസില്‍ നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 90 ശതമാനം വരുമാനവും ലഭിക്കുന്നത്.

രണ്ട് ലക്ഷം കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസില്‍നിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ കമ്പനിക്ക്
ലഭിച്ചിട്ടില്ല. ജിയോയുടെ വരവോടെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാകുകയെന്ന ലക്ഷ്യം വരുംവര്‍ഷങ്ങളില്‍ കമ്പനിയുടെ വരുമാനത്തില്‍ പ്രതിഫലിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News