വയസ്സ് പതിനാറ്; ഗൂഗിളില്‍ ജോലി; വാര്‍ഷിക ശമ്പളം 1.44കോടി

ചണ്ഡീഗഡ് സ്വദേശിയായ പതിനാറുകാരന്‍ ഹര്‍ഷിത് ശര്‍മ്മയ്ക്കാണ് ഗൂഗിളില്‍ ജോലി ലഭിച്ചിരിക്കുന്നത്. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളില്‍ ഒരു ജോലി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്വപ്നമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഹര്‍ഷിത് ശര്‍മ്മ സ്വപ്നം സ്വന്തമാക്കി. അതും അദ്ഭുതപ്പെടുത്തുന്ന ശമ്പളത്തിന്.

ഗ്രാഫിക് ഡിസൈന്‍ ടീമിലാണ് ഹര്‍ഷിത് ശര്‍മ്മയ്ക്ക് നിയമനം. വാര്‍ഷിക ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത് 1.44 കോടി രൂപയാണ്. അമേരിക്കയിലാണ് നിയമനം. ചണ്ഡീഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഹര്‍ഷിത്.

നിലവില്‍ മാസത്തില്‍ നാലു ലക്ഷം രൂപ ശമ്പളം ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ മാസത്തില്‍ 12 ലക്ഷം രൂപയായിരിക്കും ശമ്പളം. കഴിഞ്ഞ മേയിലാണ് ഹര്‍ഷിത് ഗൂഗിള്‍ ജോലിക്കായി ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കിയത്. അഭിമുഖം ഓണ്‍ലൈന്‍ വഴിയായിരുന്നു.

ഗൂഗിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി യാണ് ജോലിക്ക് അപേക്ഷിച്ചത്. ജൂണിലാണ് നിയമന കത്ത് ലഭിച്ചത്. ബോളിവുഡ്, ഹോളിവുഡ് സിനിമകള്‍ക്ക് പോസ്റ്റര്‍ ചെയ്യാറുണ്ട് ഹര്‍ഷിത് ശര്‍മ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News