മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം ആരോട്? മൂത്തകുട്ടിയോടോ ഇളയകുട്ടിയോടോ? പഠനറിപ്പോര്‍ട്ട് ഇങ്ങനെ

അച്ഛനും അമ്മയ്ക്കും എന്നെയാണ് കൂടുതല്‍ ഇഷ്ടം. നിന്നെ ദത്തെടുത്തതാണ്. ഇടയ്‌ക്കെങ്കിലും അനിയനെയോ അനിയത്തിയേയോ ഇങ്ങനെ കളിയാക്കാത്ത ചേട്ടനും ചേച്ചിയും ഉണ്ടാവില്ല. വഴക്കുണ്ടാകുമ്പോള്‍ ഇളയകുട്ടികളെ തോല്‍പ്പിക്കാന്‍ പ്രയോഗിക്കുന്ന അവസാന തന്ത്രം കൂടിയാണ് ഇത്. പ്രതിരോധിക്കാനായി എപ്പോഴും അമ്മയെത്തുമെങ്കിലും രണ്ട് കണ്ണും ഒരുപോലെയെന്ന വാദങ്ങള്‍ ഇനിയും നിലനില്‍ക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കാതറിന്‍ കോന്‍ഗെറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് മാതാപിതാക്കള്‍ക്ക് ആദ്യത്തെ കുട്ടിയോടുള്ള ഇഷ്ടക്കൂടുതലിനെക്കുറിച്ച് വ്യക്തമാക്കുന്നത്. 768 പേരിലാണ് സര്‍വ്വേ നടത്തിയത്. 70ശതമാനം അമ്മമാരും 74ശതമാനം അച്ഛന്‍മാരും മൂത്തകുട്ടിയോടുള്ള ഇഷ്ടക്കൂടുതല്‍ സമ്മതിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ എത്ര മുന്നോട്ട് പോയാലും ഈ ഇഷ്ടത്തിന് കുറവ് വരില്ലെന്നാണ് പഠനം പറയുന്നത്. മാതാപിതാക്കള്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെന്നാണ് മറ്റൊരു കാര്യം. ചില ചോദ്യങ്ങളിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് കാതറിന്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. ഒടുവില്‍ മാതാപിതാക്കളും പഠനത്തെ സമ്മതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel