ചന്ദ്രലേഖയിലെ സുന്ദരി എവിടെ; ഉത്തരം പറയുന്ന വീഡിയോ വൈറല്‍

മലയാള വെള്ളിത്തിരയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ചന്ദ്രലേഖ. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹര ചിത്രത്തിലെ നായിക വേഷത്തിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച് മനസ്സില്‍ കുടിയേറുകയായിരുന്നു പൂജാബത്ര. മലയാളികളുടെ അതുവരെയുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കാനും ഒരു പരിധിവരെ ലേഖയെന്ന നായികയ്ക്ക് സാധിച്ചു.

നായകനേക്കാള്‍ ഉയരമുള്ള, തകര്‍പ്പന്‍ മോഡേണ്‍ ലുക്കിലെത്തിയ സുന്ദരിക്കുട്ടിയെ ഹൃദയപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു. അധികം നായിക വേഷങ്ങളില്‍ ബോളിവുഡ് സുന്ദരി എത്തിയില്ലെങ്കിലും മലയാളികളുടെ മനസ്സില്‍ പൂജാബത്ര ഇടം പിടിച്ചിരുന്നു. ഏറെക്കാലമായി ഈ താര സുന്ദരിയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും ഉണ്ടായിരുന്നില്ല.

അതിനിടയിലാണ് തന്റെ എഫ് ബി പേജിലൂടെ താരസുന്ദരി വീണ്ടും ആരാധകരുടെ മനം കവര്‍ന്ന് രംഗത്തെത്തിയത്. നോര്‍വേയില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് താരം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. മലയാളത്തിലുള്ള കമന്റുകളാണ് ഏറെയും. യോഗ പോസില്‍ നില്‍ക്കുന്ന ചിത്രത്തിന് എന്തൊരു ഫിറ്റ്‌നസ്സാണെന്നാണ് ഏറെയും കമന്റുകള്‍.
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും താരസുന്ദരിയുടെ മാറ്റ് കുറഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News