ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു അല്ല ?

കൊച്ചി: ദിലീപ് കാവ്യാമാധവനെയും മഞ്ജു വാര്യരെയും വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്.ഒരു ബന്ധുവിന്റെ മകളെ വിവാഹം കഴിച്ചതായിട്ടാണ് വിവരം. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്.

2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചു വിവരങ്ങള്‍ തേടി പൊലീസ് മിമിക്രി താരം അബിയെ ചോദ്യം ചെയ്തു.എന്നാല്‍ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത തെറ്റ് എന്നാണ് അബി പ്രതികരിച്ചത്.

സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്ന സാഹചര്യത്തില്‍പെണ്‍കുട്ടിമായി പ്രണയത്തിലാകുകയും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തെന്നുമാണ് വിവരം. ഈ പെണ്‍കുട്ടി ദിലീപിന്റെ അടുത്ത ബന്ധുകൂടിയാണ്. പിന്നീട് ദിലീപ് സിനിമയിലെത്തി.  മഞ്ജുവുമായി പ്രണയത്തിലായി. തുടര്‍ന്ന് മഞ്ജുവിനെ വിവാഹം ചെയ്യുകയായിരുന്നു.ഈ പെണ്‍കുട്ടി ഇപ്പോള്‍ വിദേശത്താണ് താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News