തലസ്ഥാനത്ത് താമസിച്ച് പഠിക്കാനെത്തുന്നവര്‍ അറിയണം ഈ വിദ്യാര്‍ഥിക്കുണ്ടായ ദുരനുഭവം; യുവാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം :തലസ്ഥാനത്ത് താമസിച്ച് പഠിക്കാനെത്തുന്ന ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം ആരും അറിയുന്നില്ല. ജോലിക്കായും പഠനാവശ്യങ്ങള്‍ക്കായും തിരുവനന്തപുരത്തെത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം പോലെ താമസൗകര്യമുള്ളപ്പോള്‍ ആണ്‍കുട്ടികളുടെ കാര്യം വളരെ കഷ്ടമാണെന്നതാണ് സത്യം.

ധാരാളം ബോയ്‌സ് ഹോസ്റ്റലുകളുണ്ടെങ്കിലും സുരക്ഷിതത്വവും നിലവാരമുള്ളവ വളരെ കുറവാണ്. സിംഗിള്‍ റൂമിന് വന്‍തുക വാടക ഈടാക്കുന്ന ഹോസ്റ്റലുകളില്‍ പലതും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവയുമാണ്.

തലസ്ഥാനത്ത് നന്ദാവനത്തിനടുത്തുള്ള ഒരു ബോയ്‌സ് ഹോസ്റ്റലില്‍ തമാസിച്ചതിന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി കൊട്ടാരക്കര സ്വദേശിയായ അനന്ദു എന്ന വിദ്യാര്‍ഥി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കാണിക്കുന്നത് നിരവധി വിദ്യാര്‍ഥികള്‍ ഈ പ്രശ്‌നം അനുഭവിക്കുന്നു എന്നാണ്.

ഇടുങ്ങിയ മുറിയും പരിമിതമായ സൗകര്യവുമുള്ള ഹോസ്റ്റല്‍ മുറിക്ക് 5000 രൂപയാണ് ഉടമ ഈടാക്കുന്നത്. ഇതുകൂടാതെ വൈദ്യുതിക്കും വെള്ളത്തിനും വേറെ പണം നല്‍കണം. താമസം പ്രയാസമായപ്പോള്‍ റൂം മാറന്‍ പോകുന്നുവെന്ന് ഉടമയോട് പറഞ്ഞപ്പോള്‍ മദ്യലഹരിയിലെത്തിയ ഇയാള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ചുവെന്നും അനന്ദു പോസ്റ്റില്‍ പറയുന്നു.

സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുപുറത്തെറിയുകയും ചെയ്തു. പാതിരാത്രിയില്‍ ഇറക്കിവിടപ്പെട്ട വിദ്യാര്‍ഥി ഒടുവില്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. രബികുമാര്‍ എന്ന ഉടമയ്‌ക്കെതിരെ പൊലീസ് സാമൂഹ്യവിരുദ്ധ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഹോസ്റ്റലുകളെ നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. തോന്നിയപോലെ വാടക ഈടാക്കന്‍ ഇത് ഉടമകള്‍ക്ക് സഹായകമാവുന്നുണ്ട്. അനന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News