‘സെക്‌സ് സുല്‍ത്താന്‍’ അറസ്റ്റില്‍; ലൈംഗിക ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്‌മെയിലിംഗ് വിനയായി; ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതെന്ന് പൊലിസ്

ധാക്ക; ബംഗ്‌ളാദേശിലാണ് സംഭവം. സുല്‍ത്താന്‍ ഓഫ് സെക്‌സ് എന്നാണ് ഫൗദ് ബിന്‍ സുല്‍ത്താന്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇയാള്‍ സുല്‍ത്താനൊന്നുമല്ല. ഒരു പുരുഷ വേശ്യയാണ്. ഇത് തന്നെ ആണ് ഇയാളുടെ പ്രധാന വരുമാന മാര്‍ഗ്ഗവും. എന്നാല്‍ കക്ഷി ഇപ്പോള്‍ കുടുങ്ങി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്ക് സെക്‌സ് സേവനം നല്‍കുന്ന ആള്‍ എന്ന രീതിയില്‍ ഇയാള്‍ നേരത്തേ കുപ്രസിദ്ധി നേടിയിരുന്നു.

ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു എന്ന പരാതിയില്‍ ആണ് കക്ഷി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.പുരുഷ വേശ്യ ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിച്ച് ഒരു പുരുഷ വേശ്യയായി പ്രവര്‍ത്തിക്കുന്ന ആളാണ് ഈ സുല്‍ത്താന്‍. ബംഗ്ലാദേശില്‍ നിയമവിരുദ്ധമാണ് ഇത്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഫൗദിന്റെ വീട്ടില്‍ ബുധനാഴ്ച്ച പൊലീസ് നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പ്, മെത്താഫെറ്റമിന്‍ ഗുളികകള്‍, നീലചിത്രങ്ങള്‍ എന്നിവ കണ്ടെത്തി.ദൃശ്യങ്ങള്‍ കണ്ട് പൊലിസ് ഞെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹിതരായ സ്ത്രീകള്‍ ആയിരുന്നു. ഇയാളുടെ ഇടപാടുകാരില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇയാള്‍ ഓരോ ഇടപാടിനും എത്ര രൂപയാണ് ഈടാക്കിയിരുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ കണക്കൊന്നും ഇല്ല.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ കൂടിയായ ഫൗദ് മുഖംമൂടിയണിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക വീഡിയോ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകത്തവരടക്കം ലക്ഷണക്കിന് ആളുകള്‍ ഇയാള്‍ക്ക് പ്രേക്ഷകരായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here