മണിപ്ലാന്റിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

മണിപ്ലാന്റ് പലരും വീട്ടില്‍ വളര്‍ത്താറുണ്ട്. വീട്ടിനകത്തും പുറത്തും ഒരു പോലെ വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് മണിപ്ലാന്റ്. മണിപ്ലാന്റ് വീട്ടില്‍ വെക്കുന്നത് കൊണ്ട് പലപ്പോഴും ഗുണങ്ങളാണ് ഉണ്ടാവുന്നത്. മണിപ്ലാന്റ് വീട്ടില്‍ വെച്ചാല്‍ അത് സാമ്പത്തികനേട്ടം ഉണ്ടാക്കും എന്നത് നമ്മുടെ നാട്ടിലെ വിശ്വാസമാണ്.

ആരോഗ്യപരമായും മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണ്. വിശ്വാസത്തിന്റെ പുറത്താണെങ്കിലും മണിപ്ലാന്റ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെ ഗുണങ്ങളാണ് മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തുന്നത് കൊണ്ട് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

സാമ്പത്തികനേട്ടം

സാമ്പത്തിക നേട്ടം തന്നെയാണ് ഇതിന്റെ അടിസ്ഥാനം. എന്നാല്‍ മണിപ്ലാന്റ് നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരിക്കലും വീടിന്റെ വലത് ഭാഗത്ത് മണിപ്ലാന്റ് നടരുത്. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ് വിശ്വാസം.

പോസിറ്റീവ് എനര്‍ജി

പോസിറ്റീവ് എനര്‍ജി വീട്ടില്‍ നിറക്കണം എന്ന് തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹം. മണിപ്ലാന്റ് ഇതിനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് തെക്ക് കിഴക്ക് ഭാഗത്ത് നട്ടാല്‍ ഇത് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും.

വായു ശുദ്ധീകരിക്കാന്‍

വായു ശുദ്ധീകരിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് മണിപ്ലാന്റ് . മണിപ്ലാന്റിനേക്കാളും കഴിവുള്ള മറ്റൊരു ചെടിയില്ല. ഇത് വീട്ടിലും വീടിന്റെ അന്തരീക്ഷത്തിലും ഓക്സിജന്‍ നിറക്കാന്‍ സഹായിക്കുന്നു.

ആരോഗ്യ ഗുണങ്ങള്‍

മണിപ്ലാന്റ് വീട്ടില്‍ നടുന്നതിലൂടെ ആരോഗ്യ ഗുണങ്ങളും ധാരാളമുണ്ട്. വീടിന്റെ മൂലയില്‍ മണിപ്ലാന്റിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ഇത് അമിത ഉത്കണ്ഠയേയും മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നു.

അന്തരീക്ഷം ശുദ്ധീകരിക്കുന്നു

അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് മണിപ്ലാന്റ് . അതുകൊണ്ട് തന്നെ ധൈര്യമായി വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ചെടിയാണ് മണിപ്ലാന്റ് .

വടക്ക് കിഴക്ക് ഭാഗത്ത് ഒരു കാരണം കൊണ്ടും മണിപ്ലാന്റ് നടരുത്. ഇത്  വാസ്തുശാസ്ത്രുപരമായി നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നാണ് ഒരു വിശ്വാസം.

തെക്കുകിഴക്ക് ഭാഗത്ത്മണിപ്ലാന്റ് നടുമ്പോള്‍ അത് വീടിന്റെ തെക്കുകിഴക്ക് ഭാഗത്തായിരിക്കണം. ഇതാണ് വാസ്തുശാസ്ത്രമനുസരിച്ച് ഏറ്റവും ഉത്തമമായ സ്ഥലം. ഇത് പണത്തെ ആകര്‍ഷിക്കും എന്നാണ് വിശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News