സ്ത്രീ പുരുഷാനുപാതം; ലോകത്തിന് മാതൃകയായി കേരളം

സ്ത്രീ ജനസംഖ്യയില്‍ ലോകത്തില്‍ ഒന്നാമത് എത്തി കേരളം. ഏറ്റവും പുതിയ ജനസംഖ്യാനുപാത പ്രകാരം കേരളത്തില്‍ ആയിരം പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകളെന്നാണ് കണക്ക്. പെണ്‍കുട്ടികള്‍ ജനിക്കുന്നത് പ്രശ്നമായി കരുതുന്ന ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുകയാണ് കേരളം.പോളണ്ട്,ജോര്‍ജിയ,റൊമാനിയ രാജ്യങ്ങളാണ് സ്ത്രീ പുരുഷാനുപാതത്തില്‍ കേരളത്തിനൊപ്പം എത്തുന്നത്.

ഉയര്‍ന്ന് വിദ്യാഭ്യാസവും സാമൂഹ്യബോധവും കേരളത്തെ വീണ്ടും ലോക ശ്രദ്ധയിലേയ്ക്ക് കൊണ്ട് വരുന്നു.ലോകബാങ്ക് തയ്യാറാക്കിയ ഏറ്റവും പുതിയ സ്ത്രീ പുരുഷാനുപാതിക കണക്ക് പ്രകാരം കേരളത്തില്‍ 1000യിരം പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍.പെണ്‍കുട്ടികള്‍ ജനിക്കുന്നത് ബാധ്യതയായി കരുതുന്ന ഇന്ത്യയിലാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ സ്ത്രീപുരുഷാനുപാതം രേഖപ്പെടുത്തിയിരിക്കുന്നത് ഹരിയാനയില്‍.879 സ്ത്രീകള്‍.ലോകത്ത് ഒരു സ്ഥലത്ത് ഇത്രയും കുറഞ്ഞാനുപാതം കണ്ടെത്തിയിട്ടില്ല. ഇന്ത്യയില്‍ കേരളത്തിന്റെ തൊട്ടടുത്ത നില്‍ക്കുന്ന തമിഴ്നാട്ടില്‍ പോലും സ്ത്രീപുരുഷാനുപാതം ആയിരത്തിന് 996 മാത്രം.

സിക്കീം, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ ജനനസഖ്യ അപകടമാം വിധം കുറഞ്ഞിരിക്കുന്നു. വികസിത രാജ്യങ്ങളായ ജോര്‍ജിയ,പോളണ്ട്, റൊമാനിയ എന്നിവയാണ് കേരളത്തിനടുത്ത് സ്ത്രീ പുരുഷാനുപാതത്തില്‍ നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel