” ബ്ലൂ വെയ്ല്‍ ചലഞ്ച്” കേരളം ഭയപ്പെടണം; ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് 2000 ലധികം പേര്‍; ജാഗ്രത നിര്‍ദ്ദേശവുമായി പൊലീസ്

ലോകത്തിന് പേടിയായി മാറിയ ‘ ആത്മഹത്യ ഗെയിം ‘ കേരളത്തെയും ഭയപ്പെടുത്തുന്നതായി പൊലീസ്. കേരളത്തില്‍ 2000 ത്തോളം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായാണ് സൂചന. കഴിഞ്ഞ മാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെ . എസ് . ആര്‍ . ടി . സി ബസ്സില്‍ ചാവക്കാട് കടല്‍ കാണാന്‍ എത്തിയത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് സൂചന. രക്ഷിതാക്കള്‍ മൊബൈല്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ഈ ഗെയിം കളിച്ചിരുന്നതായി മനസ്സിലായി.

ആത്മഹത്യ ഗെയിമായ ‘ ബ്ലൂ വെയ്ല്‍ ‘ കേരളത്തില്‍ പ്രചരിക്കുന്നത് പരസ്യ ഏജന്‍സികളാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു. കളിക്കുന്നവരെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതാണ് ഗെയിം.

മുംബൈയില്‍ പതിനാലുകാരന്റെ ആത്മഹത്യക്ക് പിന്നില്‍ ‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘ ആയിരുന്നു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള മരണം ആദ്യത്തേതെന്നും സ്ഥിരീകരണം. മുംബൈയിലാണ് 14 കാരന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘ ആണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു . മുംബയിലെ അന്ധേരി സ്വദേശിയായ ഒമ്പതാം കഌസുകാരനാണ് ആത്മഹത്യ ചെയ്തത്.

കുട്ടിയുടെ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘ സംബന്ധിക്കുന്ന് ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുട്ടിയുടെ സുഹൃത്തുക്കളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷ്ണര്‍ എന്‍ . ഡി റെഡ്ഡി അറിയിച്ചു.

എന്താണ് ‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘ 

ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി.

ഗെയിം തുടങ്ങുമ്പോള്‍ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക , കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക , രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും . ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു.

ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തില്‍ നൂറോളം പേര്‍ റഷ്യയില്‍ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം , ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡെവലപ്പേഴ്‌സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.
ലോകത്തില്‍ 4000 ത്തോളം പേരുടെ ആത്മഹത്യയ്ക്ക് ‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘ കാരണമായെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം മുംബൈയില്‍ 14 കാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് ഇന്ത്യയിലും ഇത് എത്തിയതായി സൂചന ലഭിച്ചത്. റഷ്യയില്‍ നിന്നാണ്
‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘ എത്തിയത്.
മിക്ക രാജ്യങ്ങളും ‘ ബ്ലൂ വെയ്ല്‍ ചലഞ്ച് ‘ നിരോധിച്ച് കഴിഞ്ഞു .
മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കുക . ജാഗ്രത പാലിക്കുക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News