സേനയിലെ മികച്ച തുഴച്ചില്‍ക്കാരെ നാവിക സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കച്ചവടം നടത്തുന്നതായി പരാതി; നെഹ്‌റുട്രോഫി മത്സരത്തിന്റെ പേരിലാണിത്

ആലപ്പുഴ; നെഹ്രുട്രോഫി ജലമേളയില്‍ മത്സരങ്ങള്‍ ചൂടുപിടിച്ചതോടെയാണ് പുറത്തു നിന്നും മികച്ച തുഴച്ചില്‍ക്കാരെ കുട്ടനാട്ടിലെത്തിക്കാല്‍ ക്ലബ്ബ്കള്‍ മത്സരിച്ചു തുടങ്ങിയത്.നേരത്തെ കൂട്ട നാട്ടിലെ തുഴച്ചില്‍ക്കാരെ തന്നെ മികച്ച പരശീലനം നല്‍കി മത്സരിപ്പിക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഇതിനു വരുന്ന ഭരിച്ച ചിലവുകള്‍ കുറക്കാന്‍ കരസേനയില്‍ നിന്നും നാവിക സേനയില്‍ നിന്നും ദേശീയ അന്തര്‍ദേശീയ തുഴച്ചില്‍ കാരെ കുട്ടനാട്ടിലെത്തിക്കാന്‍ ക്ലബ്ബുകള്‍ മത്സരിച്ചു തുടങ്ങി.

നാവിക സേനയിലെ തന്നെ കുട്ടനാട്ട് ക്കാരനായ ഒരു തുഴച്ചില്‍ക്കാരനാണ് ഇതിനു ഇടനിലനില്‍ക്കുന്നത് ,1000 രൂപ മുതല്‍ 2500 രൂപ വരെയാണ് ഇത്തരത്തിലുള്ള മികച്ച തുഴച്ചില്‍ക്കാര്‍ക്ക് പ്രതിദിനം ലഭിക്കുന്നത്. ഇത്തരത്തില്‍ ക്ലബ്ബ് ഉടമകളുടെ ആവിശ്വ പ്രകാരം സേനയിലെ തുഴച്ചില്‍ക്കാരെ സപ്ലെ ചെയ്യുന്നതും അടുത്ത വര്‍ഷം നാവിക സേനയില്‍ നിന്നു വിരമിക്കുന്ന ഈ കൂട്ടനാട്ട്കാരനാണ്. ഇക്കഴിഞ്ഞ വര്‍ഷം വരെ സൈനികരെ തുഴയിക്കുന്നതില്‍ ബോട്ട് റെയ്സ്സ്‌കമ്മറ്റികള്‍ക്ക് എതിര്‍പ്പില്ലായിരുന്നു.

എന്നാല്‍ ഇത്തവണ ഇരുപത്തിയഞ്ച് ശതമാനം സൈനികരെ തുഴയിക്കാന്‍ പാടുള്ളു എന്ന തീരുമാനം വന്നതോടെ ഇടനിലക്കാരന്റെ ലാഭം കുറഞ്ഞു. ഇതെ തുടര്‍ന്ന് 130 പേരെയാണ് ഒരു വള്ളത്തില്‍ തുഴയിക്കാന്‍ കരാര്‍ പ്രകാരം കോട്ടയത്ത്എത്തിച്ചിരിക്കുന്നത്. 15 ദിവസത്തെ തുഴച്ചിലിനു ശേഷം കുട്ടനാട്ട്കാരനായ ഈ ഇടനിലക്കാരന് കിട്ടുന്നത് ലക്ഷങ്ങളാണ്. തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായതു കൊണ്ട് പണം അടിച്ചു മാറ്റുന്ന ഇടനിലക്കാരനെതിരെ തുഴച്ചിലിനെത്തുന്ന സൈനികര്‍ പരാതി നല്‍കുന്നുമില്ല.

നേരത്തെ കരക്കാരുടെ മത്സരമായിരുന്ന വള്ളംകളികള്‍ എന്നാല്‍ വള്ളംകളിയുടെ വാശി വര്‍ദ്ധിച്ചതോടെയാണ് സൈനികരുടെ പേരില്‍ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തുന്നത് . ഇതിനെതിരെ പ്രതിരോധ വകുപ്പ് മന്ത്രിക്ക് വരെ പരാതി നല്‍കി കഴിഞ്ഞു. ക്ലബ്ബുകള്‍ക്ക് വേണ്ടി മികച്ച തുഴച്ചില്‍ക്കാരെ കുട്ടനാട്ടിലെത്തിച്ച് ഈ ഇടനിലക്കാരന്‍ കച്ചവടം നടത്തുന്നതായാണ് പരാതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here