കോള്‍ ചെയ്യാവുന്ന സ്മാര്‍ട്ട്‌വാച്ച്; കാത്തിരുന്നാല്‍ നിങ്ങള്‍ക്കും വാങ്ങാം

മൊബൈല്‍ ഫോണ്‍ പോലെ കോള്‍ ചെയ്യാവുന്ന സ്മാര്‍ട്ട് വാച്ചുകളാണ് ഇനി ആപ്പിളിന്റെ തുറുപ്പ് ചീട്ട്. ഈ വര്‍ഷം അവസാനത്തോടെ ഈ വിളിക്കാവുന്ന വാച്ച് പുറത്തിറക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ ടി ഇ ചിപ്പുകള്‍ ഘടിപ്പിച്ച് പുറത്തിറക്കുന്ന വാച്ചുകളിലൂടെയാണ് വിളി സാധ്യമാകുക.

നേരത്തെ ഐ ഫോണുമായി കണക്റ്റ് ചെയ്ത സ്മാര്‍ട്ട് വാച്ചുകളിലൂടെ മെസേജിംഗ് സംവിധാനം അടക്കം ഒരുക്കിയിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഐ ഫോണിന്റെ ആവശ്യമേയില്ല. മൊബൈല്‍ ഫോണിന്റെ ആവശ്യമില്ലാതെ നേരിട്ട് തന്നെ വിളിക്കാന്‍ കഴിയും. LTE ചിപ്പ് നല്‍കുന്നതിനായി ഐ ഫോണും ഇന്റലും ധാരണയിലെത്തിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News