വൃക്കയാണ് മോനേ; സൂക്ഷിച്ചില്ലേല്‍ പണികിട്ടും

അതി സങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. അതുകൊണ്ടുതന്നെ വൃക്കകളുടെ ആരോഗ്യം ഏറെ പ്രധാനമാണ്. കിഡ്‌നി പണിമുടക്കിയാല്‍ മതി, ശരീരത്തിലെ മിക്കവാറും അവയവങ്ങളുടേയും പ്രവര്‍ത്തനം നിലയ്ക്കും.

വൃക്കയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നം ഇതില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നതാണ്. അതായത് ശരീരത്തെ വൃത്തിയാക്കുന്ന വൃക്കയേയും വൃത്തിയാക്കണമെന്നര്‍ത്ഥം. കിഡ്‌നിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന സ്വാഭാവിക വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് സവാള ഉപയോഗിച്ചുള്ള ഒരു വിദ്യ.

സവാളയില് വൈറ്റമിന് എ, ബി കോംപ്ലക്‌സ്, സി, ഇ, കാല്‌സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം, സിലിക്കണ്, സള്ഫര്, ഫോസ്ഫറസ്, അയോഡിന്, കോപ്പര്, ആ്‌ന്തോസയാനിന് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതിലെ ആന്റിബയോട്ടിക്, ഡ്യൂററ്റിക് ഗുണങ്ങള് കിഡ്‌നിയെ ശക്തിപ്പെടുത്തും. കോശനാശം തടയും.

2 ലിറ്റര് വെള്ളം, 2 സവാള, പാര്സ്ലി 3 തണ്ട്, 3 ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. വെള്ളം തിളപ്പിയ്ക്കുക. വെള്ളം വാങ്ങിവച്ച് ഇതിലേയ്ക്കു സവാള കഷ്ണങ്ങളാക്കി ചേര്ക്കുക. ഇതിലേയ്ക്ക് പാര്സ്ലി, ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവയും ചേര്ത്തിളക്കുക. ഇത് രണ്ടു മണിക്കൂര് വച്ച ശേഷം ഊറ്റിയെടുക്കാം. ഈ വെള്ളം ഒരു ദിവസം പല തവണയായി കുടിയ്ക്കാം. ആഴ്ചയില് മൂന്നു ദിവസം മാത്രം ഒന്നിടവിട്ട ദിവസങ്ങളിലായി ഇത് കുടിയ്ക്കുക. ഒന്നുരണ്ടാഴ്ച അടുപ്പിച്ചിതു ചെയ്യുക. വേണമെങ്കില് കൂടുതലും.

എന്നാല്‍ ഇതുപയോഗിയ്ക്കുമ്പോള് ഉപ്പിന്റെ ഉപയോഗം തീരെ കുറയ്ക്കുക. ഉപ്പ് ഈ പാനീയത്തിന്റെ ഫലം കുറയ്ക്കും. ഇതൊടൊപ്പം സാച്വറേറ്റഡ് കൊഴുപ്പ്, മധുരം എന്നിവയും കുറയ്ക്കണം. ഇവയും കിഡ്‌നിയിലെ വിഷാംശം കൂട്ടുന്ന ഘടകങ്ങളാണ്. ഹൈപ്പോടെന്ഷന്, ഹൈപ്പര് ഗ്ലൈസീമിയ എന്നിവയുള്ളവര് ഇത് ഉപയോഗിയ്ക്കരുത്. ഇതു ബിപിയും ഷുഗര് തോതും കുറയ്ക്കുന്നതു കൊണ്ടാണിത്. ഇതുപോലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെങ്കിലും അസ്വസ്ഥതയുണ്ടാക്കിയേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News