എന്‍ എച്ച് 766 ലെ രാത്രിയാത്രാ നിരോധനം; കര്‍ണ്ണാടകയുമായി ഉടന്‍ ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടീ നേതാക്കളും ജനപ്രതിനിധികളും എം എല്‍ എ മാരും ഫ്രീഡം ടു മൂവ് ഭാരവാഹികളും മുഖ്യമന്തിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കര്‍ണ്ണാടകയുമായുള്ള ചര്‍ച്ചകള്‍ക്ക് ഗതാഗത മന്ത്രിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

നിയമപരമായ നീക്കങ്ങള്‍ക്ക് അഡ്വ.ഗോപാല്‍ സുബ്രഹ്മണ്യത്തെ തന്നെ വീണ്ടും നിയോഗിക്കുന്ന കാര്യവും പരിഗണിക്കും. കര്‍ണ്ണാടക ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ഉടന്‍ തീയ്യതി നിശ്ചയിക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

ജില്ലയില്‍ നിന്ന് ജനപ്രതിനിധികളേയും കളക്ടറേയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കും.നിരോധന സമയത്ത് കൂടുതല്‍ ബസ് സര്‍വ്വീസ് അനുവദിക്കുന്ന കാര്യത്തില്‍ വകുപ്പുതല തീരുമാനമുണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here