ഓഫര്‍ പെരുമഴയുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍; സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകുതി വില മാത്രം - Kairalinewsonline.com
DontMiss

ഓഫര്‍ പെരുമഴയുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍; സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകുതി വില മാത്രം

ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഓഫര്‍ പ്രഖ്യാപിക്കുന്നുണ്ട്.

മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും നടത്തുന്ന മത്സര വില്‍പ്പന നാളെ മുതല്‍ ഈ മാസം 12 വരെയാണ്. ഫ്‌ലിപ്കാര്‍ട്ടിനെ മറികടക്കുന്ന ഓഫറുകളാണ് ആമസോണ്‍ മുന്നോട്ടുവെയ്ക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ നല്‍കുന്നത് 40 ശതമാനം വരെ വിലക്കുറവാണ്. മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവു ലഭിക്കും. പവര്‍ ബാങ്കിന് 65 ശതമാനം വരെ ഓഫര്‍ ആമസോണ്‍ ബിഗ് ഫ്രീഡം സെയിലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 • ഐഫോണിന്റെ എല്ലാ വേരിയന്റുകള്‍ക്കും 35
  ശതമാനം ഇളവ്
 • സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ 2,000 രൂപ വരെ
  ഡിസ്‌കൗണ്ട്
 •  ലെനോവോ ഫോണുകള്‍ക്ക് 5,000 രൂപ
  ഡിസ്‌കൗണ്ട്
 •  മോട്ടോറോള ഫോണുകള്‍ക്കും വണ്‍ പ്ലസ്
  ഫോണുകള്‍ക്കും 2,000 രൂപയുടെ വിലക്കുറവ്.
 • ഹൊണര്‍ ഫോണുകള്‍ക്ക് 1,000 രൂപയുടെ
  ഡിസ്‌കൗണ്ട്.
 • പവര്‍ ബാങ്കുകള്‍ക്ക് 65 ശതമാനം ഡിസ്‌കൗണ്ട്.

തുടങ്ങിയവയാണ് ആമസോണിന്റെ പ്രധാന ഫോണ്‍ ഓഫറുകള്‍.

ആമസോണ്‍ ആപ്ലിക്കേഷനില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. വെബില്‍ നിന്ന് എസ്ബിഐ കാര്‍ഡുപയോഗിച്ച് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് മാത്രമേ ലഭിക്കു. ആമസോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാലിയിലേക്കുളള വൗച്ചറും ഫ്രീയായി ലഭിക്കും.

ഫ്‌ലിപ്പ് കാര്‍ട്ടിലാകട്ടെ 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വില്‍പനയില്‍ മികച്ച ഡിമാന്‍ഡുള്ള റെഡ് മി നോട്ട് 4 സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് വന്‍ ഓഫറുകളുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായുള്ള റെഡ്മി നോട്ട് 4 എക്‌സ്‌ചേഞ്ചിന് പരമാവധി 12,000 രൂപ വരെ ലഭിക്കും. 10,999 രൂപയുടെ റെഡ്മി നോട്ട് 4നും സ്‌കീം പ്രകാരം പരമാവധി 10,000 രൂപ ഡിസ്‌കൗണ്ടുള്ള എക്‌സ്‌ചേഞ്ച് സ്‌കീമില്‍ ഉള്‍പ്പെടും. 9,999 രൂപയുടെ റെഡ്മി നോട്ട് 4ന് പരമാവധി 9,000 രൂപ എക്‌സേഞ്ച് ഓഫര്‍ ലഭിക്കും.

ആപ്പിള്‍ ഐഫോണ്‍ 6 പ്രത്യേക വിലയാണ് ഫ്‌ലിപ്പ് കാര്‍ട്ടിന്റെ മറ്റൊരു ഓഫര്‍. 32 ജിബി സ്റ്റോറേജ് വേരിയന്റിന് നിലവില്‍ ഫ്‌ലിപ്കാര്‍ട്ടില്‍ 29,500 രൂപയാണ് വില. ഈ ഫോണിന് വന്‍ ഓഫര്‍ പ്രഖ്യാപിക്കാനാണ് സാധ്യത. 67,900 രൂപ വിലയുള്ള 32 ജിബി സ്റ്റോറേജ് ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എലിന് 48,999 രൂപയായിരിക്കും വില.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഓഫര്‍ പ്രഖ്യാപിക്കുന്നുണ്ട്.

To Top