ഓണം ഇക്കുറി വിഷരഹിത പച്ചക്കറിക്കൊപ്പം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണം വിഷരഹിത പച്ചക്കറി കൊണ്ടുണ്ടാക്കിയ സദ്യക്കൊപ്പം. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയേറ്റ് വളപ്പില്‍ കൃഷിവകുപിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചകറികളുടെ ആദ്യ വിളവെടുപ്പ് നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

പൂത്തുലഞ്ഞ് നില്‍ക്കുന്ന പൂന്തോട്ടങ്ങളിലെ ചെടികള്‍ക്കൊപ്പം കാര്‍ഷിക വിളകളും സമൃദ്ധമായി വളരുകയാണ് ഭരണ സിരാ കേന്ദ്രത്തിന്റെ പരിസരത്ത്. ഓണത്തിന് വിഷ രഹിത പച്ചക്കറികള്‍ എന്ന ലക്ഷ്യത്തോടെയാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിക്ക് തുടക്കമിട്ടത് .ഇങ്ങനെ സെക്രട്ടേറിയേറ്റ് ജീവനക്കാരും പതിനേഴ് കൃഷി പണിക്കാരുഠ 1600 ഗ്രോബാഗുകളിലായി സെക്രട്ടേറിയേറ്റ് പരിസരം സമൃദ്ധമാക്കിയ കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

വിളഞ്ഞ് പാകമായ ചുവന്ന ചീര ,പച്ച ചീര എന്നിവയുടെ വിളവെടുപ്പായിരുന്നു ആദ്യീ. കത്തിരി വഴുതണ, വെണ്ട, തക്കാളി, മുളക്, പയര്‍ എന്നിവ പാകമായി വരുന്നതേയുള്ളു. പൂര്‍ണമായും ജൈവവളങ്ങള്‍ കൊണ്ട് കൃഷി ചെയ്‌തെടുത്ത പച്ചക്കറികള്‍ ന്യായ വിലക്ക് ജീവനക്കാര്‍ക്ക് നല്‍കാനും ഇതിലൂടെ ലഭിക്കുന്ന തുക തുടര്‍ന്നുള്ള കൃഷിക്ക് ഉപയോഗിക്കാനുമാണ് ജീവനക്കാരുടെ തീരുമാനം.എന്നാല്‍ ഈ പദ്ധതി ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരെ കാര്‍ഷിക മേഘലയിലേക്ക് കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ ലക്ഷങ്ങളുടെ സമ്മാന പദ്ധതികളുമായി മുന്നോട്ട് പോകുവാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News