രാജ്യത്ത് ‘സംഘ’വിപത്ത്; ചണ്ഡീഗഢില്‍ സ്ത്രീകള്‍ക്കെതിരെ; ഗുജറാത്തില്‍ ജനാധിപത്യത്തിനെതിരെ

അധികാരസംരക്ഷണത്തിനായി കുതിരക്കച്ചവടവും അധികാരത്തണലില്‍ സ്ത്രീയെ വേട്ടയാടലും സംഘപരിവാര്‍ മുഖമുദ്ര.

അധികാരസംരക്ഷണത്തിനായി കുതിരക്കച്ചവടം

കൂറുമാറ്റിയോ കുതിരക്കച്ചവടം നടത്തിയോ ജനപ്രതിനിധികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുക എന്നതാണ് ബിജെപി ദേശീയഅധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രം. ഇത് തന്നെയാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജ്യം കണ്ടത്. എന്നാല്‍ അമിത്തിന്റെ അമിത ആത്മവിശ്വാസത്തിന് ശക്തമായ പ്രഹരമാണ് ഗുജറാത്തിലെ വിജയത്തിലൂടെ അഹമ്മദ് പട്ടേല്‍ നല്‍കിയത്.

തന്ത്രങ്ങളും നീക്കങ്ങളും ആദ്യഘട്ടത്തില്‍ ബിജെപിക്ക് അനുകൂലമായിരുന്നു. എന്നാല്‍ രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും ബാലറ്റ് പേപ്പര്‍ അമിത് ഷായെ ഉയര്‍ത്തി കാണിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമീഷന്‍ പരാതി ആദ്യം തളളി. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തു.

ഒടുവില്‍ നാടകീയ നിമിഷങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ശേഷം അഹ്മദ് പട്ടേലിന്റെ ജയം പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിലെ ബല്‍വന്ത്‌സിങ് രാജ്പുട്ടിനെ 44 വോട്ടിനാണ് പട്ടേല്‍ തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ഥികളായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് പട്ടേല്‍ വിജയം നേടിയത്. 44 വോട്ടുകള്‍ നേടിയാണ് അദ്ദേഹത്തിന്റെ വിജയം.


അധികാരത്തണലില്‍ സ്ത്രീ വേട്ട

ഹരിയാനയിലെ ബിജെപി അധ്യക്ഷന്റെ കുടുംബം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികള്‍. ബിജെപി അധ്യക്ഷന്റെ ബന്ധുക്കള്‍ ഫത്തേഹാബാദ് സ്വദശിയായ പെണ്‍കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചാബ് ഹരിയാന കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും മാതാപിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. വിക്രം ഏലിയാസ് വിക്കി, സണ്ണി, കുല്‍ദീപ് ബറാല, ഭാര്യ സഞ്ജു എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി.

പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരായതിനാല്‍ കേസിന്റെ അന്വേഷണം, ഉയര്‍ന്ന ഉദ്യോഗസ്ഥരെ കൊണ്ടോ, മറ്റു ഏജന്‍സി വഴിയോ അന്വേഷിപ്പിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, ഐപിഎസ് ഓഫീസറുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ വികാസ് ബറാല ശ്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ തങ്ങളുടെ വാഹനത്തില്‍ യുവതിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കേസ് തേച്ചു മായ്ച്ചു കളയാനായി പൊലീസിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായിരുന്നു.

തിരക്കേറിയ റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് അഞ്ച് സിസിടിവികളിലെ ദൃശ്യങ്ങള്‍ ലഭിച്ചെന്നും അതില്‍ വികാസ് ബറാല യുവതിയെ പിന്തുടരുന്നത് വ്യക്തമായി കാണാമെന്നുമുള്ള വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മദ്യലഹരിയില്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്ന വികാസിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിസാരവകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തെളിവുകള്‍ അവഗണിക്കാനാണ് പൊലീസ് ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്നതാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ നിലപാട്. അര്‍ധരാത്രി ഒറ്റക്ക് കാറോടിക്കാന്‍ പോയിട്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് റാംവീര്‍ഭാട്ടിയുടെ പ്രതികരണം. ഇതിനെതിരെ പെണ്‍കുട്ടി രംഗത്തെത്തി. താന്‍ എപ്പോള്‍ എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും റാംവീര്‍ഭാട്ടിയല്ലെന്നും പെണ്‍കുട്ടി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News