നിര്‍ത്തിക്കോ ഇല്ലെങ്കില്‍ ആപ്പിലാകും; സ്മാര്‍ട്ട് ട്രേസില്‍ കുടുങ്ങിയത് 22 പേര്‍ - Kairalinewsonline.com
Application

നിര്‍ത്തിക്കോ ഇല്ലെങ്കില്‍ ആപ്പിലാകും; സ്മാര്‍ട്ട് ട്രേസില്‍ കുടുങ്ങിയത് 22 പേര്‍

വണ്ടിയുടെ നമ്പര്‍ മനസിലാക്കിയാണ് ഈ ആപ്പിലൂടെ വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്

കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവര്‍ സൂക്ഷിച്ചോ. മോട്ടോര്‍ വാഹന വകുപ്പ് ആപ്പുമായി പിറകെ ഉണ്ട്.കോഴിക്കോട് മാത്രം ഇത് വരെ സ്മാര്‍ട്ട് ട്രേസില്‍ കുടുങ്ങിയത് 22 പേര്‍.

ഇവരുടെ ലൈസന്‍സും റദ്ദായി .നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിര്‍ത്താതെ പോയവരെയാണ് സ്മാര്‍ട്ട് ട്രേസ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പിടികൂടിയത്.

കഴിഞ്ഞ മാസങ്ങളില്‍ 22 പേരുടെ ലൈസന്‍സ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. വണ്ടിയുടെ നമ്പര്‍ മനസിലാക്കിയാണ് ഈ ആപ്പിലൂടെ വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് .

വണ്ടി രജിസ്റ്റര്‍ ചെയ്ത ഓഫീസ് ആര്‍ സി ഓണറുടെ മേല്‍ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പത്ത് മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും . ഇത് പ്രകാരം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നടപടി സ്വീകരിക്കും .

To Top