മലയാളത്തിലെ നടനവിസ്മയമാണ് മോഹന്‍ലാല്‍.എന്നാല്‍ ലാലേട്ടന്‍ നടനവിസ്മയം മാത്രമല്ല ശബ്ദവിസ്മയം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് നടന്‍ ജയറാം. ജയറാം അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റിലിന് ശബ്ദം നല്‍കിയത് ലാലേട്ടനാണ്.
ലാലിന്റെ മാന്ത്രിക ശബ്ദമുള്ളതുകൊണ്ട് മാത്രമാണ് താന്‍ അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര ഹിറ്റായതെന്ന് ജയറാം പറയുന്നു.”മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്.
അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. ആകാശമിഠായിയുടെ ക്രൂ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക് യു ലാലേട്ടാ… താങ്ക് യു സോ മച്ച്. ആ മാജിക്കല്‍ വോയിസിന്.”-ജയറാം തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ വരികളാണ് മോഹന്‍ലാല്‍ മോഷന്‍ പോസ്റ്ററില്‍ പറയുന്നത്.
‘അന്നേരം കേശവന്‍ നായരും സാറാമ്മയയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്തു പേരിടണമെന്ന് ആലോചിച്ചു. അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി. ഒന്ന് സാറാമ്മയും വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടലാസു കഷ്ണം വിതുര്‍ത്തു നോക്കി പ്രഖ്യാനം ചെയ്തു: മിഠായി. സാറാമ്മയും വിതുര്‍ത്തു. നോക്കി പതിയെ പറഞ്ഞു: ആകാശം. ഒടുവില്‍ അവര്‍ ഉറപ്പിച്ചു ആകാശമിഠായി
‘.ലാലിന്റെ ശബ്ദം തീരുന്നിടത്താണ് ചിത്രത്തിന്റെ ടൈറ്റില്‍ തെളിയുന്നത്.സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ആകാശമിഠായി. സമുദ്രക്കനി തന്നെ തമിഴില്‍ സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ആകാശമിഠായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here