സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം മോഷണകേസില്‍ അറസ്റ്റില്‍

സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം മോഷണകേസില്‍ അറസ്റ്റില്‍. സൈക്കിള്‍ മോഷ്ട്ടിച്ചുവെന്ന് സഹോദരന്റെ പരാതിയിലാണ് സ്വാമി അകത്തായത്. വിവാദ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയനാണ് സ്വാമി ഓം.

്ഒന്‍പത് വര്‍ഷം മുമ്പ് നടത്തിയ മോഷണത്തിലാണ് സ്വാമി ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. 2008 നവംബറില്‍ സ്വാമി സ്വന്തം സഹോദരന്റെ കടയുടെ പൂട്ട് തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന സൈക്കിളുകളും ചില രേഖകളുമായി കടന്ന് കളഞ്ഞ്.

അന്ന് സ്വാമി ഓമിന്റെ പേര് വിനോദാനന്ദ ഖന്ന എന്നായിരുന്നു.മൂന്ന് സുഹൃത്തുക്കളുമൊത്തായിരുന്നു മോഷണം. മോഷണ വിവരം അറിഞ്ഞ സഹോദരന്‍ ലോധി കോളനി പോലീസ് സറ്റേഷനില്‍ പരാതി നല്‍കി.

കഴിഞ്ഞ വര്‍ഷം കേസ് പരിഗണിച്ച ദില്ലി സാങ്കേത് കോടതി സ്വാമി ഓം കുറ്റക്കാരനാണന്ന് കണ്ടെത്തി. എന്നാല്‍ കോടതി വിധി വന്നതോട് സ്വാമി ഒളിവില്‍ പോയി.

ജാമ്യമില്ല വാറന്റു പോലീസ് പുറപ്പെടുവിച്ചു.പക്ഷെ ഈ കാലയളവിലും വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സ്വയം സ്വാമിയായി പ്രസ്ഥാവനകള്‍ നടത്തി. വിവാദ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോള്‍ വടക്ക് കിഴക്കല്‍ ദില്ലിയിലെ ഭജന്‍പുരിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News