കോടികള്‍ അമ്മാനമാടിയ വ്യവസായി ഇപ്പോള്‍ വാടകവീട്ടില്‍; റെയ്മണ്ട് മുതലാളിയെ ചതിച്ചത് സ്വന്തം മകന്‍; ഇതാണ് സംഭവിച്ചത്

വസ്ത്രവ്യാപര രംഗത്തെ ഉന്നതികളില്‍നിന്നാണ് റെയ്മണ്ടിന്റെ ഉടമയും സ്ഥാപകനുമായ ഡോ. വിജയ്പത് സിംഘാനിയയുടെ പതനം. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളായിരുന്ന റെയ്മണ്ടിന്റെ ഉടമ ഡോ. വിജയ്പത് സിംഘാനിയ ഇപ്പോള്‍ കഴിയുന്നത് വാടക വീട്ടിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ സ്ഥാപനം മകന്‍ ഗൗതം സിംഘാനിയയ്ക്ക് കൈമാറിയതോടെയാണ് വിജയ്പത് സിംഘാനിയയുടെ കഷ്ടകാലങ്ങളുടെ തുടക്കം. സമ്പന്നതയുടെ നടുവില്‍ നിന്ന് മകന്‍ വിജയ്പത് സിംഘാനിയയെ ദാരിദ്രത്തിലേക്കും സാമ്പത്തീക ബാധ്യതകളിലേക്കും തളളിവിടുകയായിരുന്നു.

1960 ല്‍ മുബൈയില്‍ 14 നില കെട്ടിടത്തിന്റെ ഉടമായിരുന്നു വിജയ്പത് സിംഘാനിയ. പിന്നീട് 2007ല്‍ 36 നിലയായി കെട്ടിടം പുതുക്കിപ്പണിതു. എന്നാല്‍ വിജയിപതിന്റെ ഇന്നത്തെ ജീവിതം വാടകവീട്ടിലാണെന്നത് കാലത്തിന്റെ വിധി വിളയാട്ടമായി കാണാനേ ക!ഴിയൂ.

തന്റെ കെട്ടിടത്തിന്റെയും സ്ഥാപനങ്ങളുടെയും രേഖകള്‍ കൈവശം വച്ചിരുന്ന കമ്പനി ജീവനക്കാരെ മകന്‍ ഒളിപ്പിച്ചതായും തന്റെ ദുര്‍വിധിക്കുപിന്നില്‍ മകനാണെന്നും വിജയ്പത് സിംഘാനിയ പറയുന്നു. കമ്പനിയുടെ വകയായി ഉണ്ടായിരുന്ന 1000 കോടിയുടെ ഷെയറും മകന്‍ കൈക്കലാക്കി.

ആകെയുണ്ടായിരുന്ന കാറും നഷ്ടമായതോടെ മുംബൈയിലെ മലബാര്‍ ഹില്ലില്‍ തന്റെ പേരിലുണ്ടായിരുന്ന കെജെ ഹൗസിലെ 27, 28 നിലകള്‍ വിട്ടു നല്‍കണമെന്നും മാസം ഏഴ് ലക്ഷം രൂപ ജീവനാംശമായി ലഭിക്കണമെന്നും അവശ്യപ്പെട്ട് വിജയ്പത് സിംഘാനിയ കോടതിയെ സമീപിച്ചിട്ടുണ്ട്. ആഗസ്റ്റ് 18ന് മുമ്പായി മറുപടി നല്‍കണമെന്ന് കോടതി കമ്പനിയോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഇതിനിടെ സ്വത്തില്‍ അവകാശവാദവുമായി സിംഘാനിയയുടെ സഹോദരന്‍ അജയ്പത് സിംഘാനിയയുംബന്ധുക്കളും രംഗത്തെത്തി. കേസില്‍ ആഗസ്റ്റ് 22 ന് വീണ്ടും വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here