ബ്‌ളൂവെയിലിന് പിന്നാലെ നഗ്‌നതയും പരീക്ഷിച്ച് ഗെയിമുകള്‍; കൗമാരക്കാരെ ശ്രദ്ധിക്കുക - Kairalinewsonline.com
DontMiss

ബ്‌ളൂവെയിലിന് പിന്നാലെ നഗ്‌നതയും പരീക്ഷിച്ച് ഗെയിമുകള്‍; കൗമാരക്കാരെ ശ്രദ്ധിക്കുക

ശരീരത്തെ തൊട്ട് അപകടകരമായ ഗെയിമുകള്‍ ട്രെന്റാകുമ്പോള്‍ കൗമാരക്കാരെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കള്‍ കേരളത്തിലടക്കം അപകടകാരിയായ ബ്ലൂ വെയ്ല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആശങ്കകള്‍ പടരുന്നതിനിടെ, മറ്റൊരു അപകടകാരിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൈനയില്‍നിന്ന് വന്നുതുടങ്ങുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ബോഡി ചാലഞ്ചാണ് ഈ ഗെയിം. നഗ്‌നരായ പെണ്‍കുട്ടികള്‍ അവരുടെ രഹസ്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മത്സരം. ശരീരഭാഗങ്ങള്‍ പ്രത്യേക ഷേപ്പിലാക്കി ചിത്രമെടുത്ത് സോഷ്യല്‍ മീഡിയിയിലിടുന്നതാണ് ഈ ചലഞ്ച്.ട്വിറ്ററിന് സമാനമായ ചൈനയിലെ വെയ്ബോയില്‍ ഇതുവരെ ഇരുപതുലക്ഷത്തോളം ചിത്രങ്ങള്‍ ഈ രീതിയില്‍ വന്നിട്ടുണ്ട്.

ഒരാഴ്ചമുമ്പാണ് ഈ ചാലഞ്ച് ഓണ്‍ലൈനില്‍ ്പ്രത്യക്ഷപ്പെട്ടത്. ഹാര്‍ട്ട് ഷേപ്പ്ഡ് ബ്രെസ്റ്റ് ചാലഞ്ചെന്നാണ് ഇതിന്റെ പേര്.ഇതോടെയാണ് പലരും വെല്ലുവിളി ഏറ്റെടുത്തതും ചിത്രം പതര്‍ത്തി വെയ്ബോയില്‍ പോസ്റ്റ് ചെയ്തതും. പെണ്‍കുട്ടികള്‍ക്കിടെ ചാലഞ്ചിന് വലിയ പ്രചാരം കിട്ടുന്നതിനിടെ, ചില പുരുഷന്മാരും ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നുമുണ്ട്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന ചാലഞ്ചുകള്‍ നേരത്തെയും ചൈനയില്‍ പ്രചാരത്തിലുണ്ട്.

വിരലുകളുടെ വഴക്കം പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചാലഞ്ച് ഈ മാസമാദ്യം ചൈനയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഫിംഗര്‍ നോട്ട് എന്നായിരുന്നു ചാലഞ്ചിന്റെ പേര്. 2015-ല്‍ ബെല്ലി ബട്ടണ്‍ ചാലഞ്ച് എന്ന പേരിലുള്ള മറ്റൊരു ഗെയിമില്‍ 13 കോടിയോളം പേരാണ് പങ്കെടുത്തത്.

ശരീരത്തിന്റെ പിന്നിലൂടെ കൈവളച്ച് പൊക്കിളില്‍ തൊടുകയെന്നതായിരുന്നു ഈ മത്സരം. അമിത വണ്ണത്തിന് എതിരെയുള്ള പ്രചാരണംകൂടിയായിരുന്നു ഈ ചാലഞ്ച്. നല്ലതിനൊപ്പം ചീത്ത ഗെയിമുകള്‍ ഇടംനേടുമ്പോള്‍ ബോധവത്കരണം അനിവാര്യം.

To Top