ആരാധകരെ ആവേശത്തിലാക്കി വിജയ് ചിത്രം മെര്‍സലിന്റെ പോസ്റ്ററും ഓഡിയോ ടീസറും എത്തി

ഇളയദളപതി വിജയ് നായകനാവുന്ന മെര്‍സലിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യഗാനത്തിന്റെ ഓഡിയോ പുറത്തുവിട്ടു. അലപോറാന്‍ തമിഴന്‍ എന്ന ഗാനത്തിന്റെ ഓഡിയോ ടീസറാണ് പുറത്തുവന്നത്.

വിജയ് ആരാധകരെ കയ്യിലെടുക്കാന്‍ മെര്‍സലിന്റെ ആദ്യ ഗാനവും എത്തിയിരിക്കുകയാണ്. അലപോറാന്‍ തമിഴന്‍ എന്ന ഗാനത്തിന്റെ ഓഡിയോ ടീസറാണ് പുറത്തുവന്നത്.

എ.ആര്‍.റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം വിജയ് ആരാധകരെ ലക്ഷ്യമിട്ടുളളതാണ്. വിവേക് ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. കൈലാഷ് ഖേര്‍, സത്യ പ്രകാശ്, ദീപക്, പൂജ എ.വി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇന്നല ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. അറ്റ്ലിയാണ് മെര്‍സലിന്റെ സംവിധായകന്‍. ചിത്രത്തില്‍ മൂന്ന് റോളുകളിലാണ് വിജയ് എത്തുന്നത്. സാമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. എസ്‌ജെ സൂര്യ,സത്യരാജ്,വടിവേലു തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here