ആര്‍ത്തവം അശുദ്ധമെന്ന് ഹസന്റെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി; വെട്ടിലായി ശബരീനാഥ്

ആര്‍ത്തവം അശുദ്ധമെന്ന് ഹസന്റെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി; വെട്ടിലായി ശബരീനാഥ്. ആര്‍ത്തവവും, ആര്‍ത്തവകാലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നവും സജീവ ചര്‍ച്ചയാകുന്ന കാലത്താണ് മുഖ്യമന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കിയത്. ആര്‍ത്തവകാലത്ത് സ്തീകള്‍ അയിത്തം അനുഭവിക്കുന്ന ദുരവസ്ഥക്ക് മാറ്റം വരണമെന്ന് പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാരിന്റെ സ്ത്രീ പക്ഷ നിലപാടും സഭയെ അറിയിച്ചു .

കേരളത്തിലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കരുതല്‍ എത്രമാത്രമെന്ന് വ്യക്തമാക്കുന്ന മറുപടി കൂടിയാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കുന്നതിനെ കുറിച്ച് പല തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്നാല്‍ അവധി നല്‍കുമ്പോള്‍ അത് മറ്റൊരു രീതിയിലുള്ള അയിത്തം കല്‍പിക്കലാകരുതെന്ന് കേരളത്തെ ഓര്‍മ്മിപ്പിച്ചു.

ആര്‍ത്തവാകാലം അയിത്തമല്ലഎന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോല്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് ചോദ്യം ഉന്നയിച്ച ശബരീ നാഥനാണ്. ആര്‍ത്തവ കാലം അശുദ്ധമാണെന്ന് പറഞ്ഞ എം എം ഹസന്റെ നിലപാടിനെ തന്റെ മറുപടിയിലൂടെ മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ കൂടി തുറന്നുകാട്ടി എതാനും വാക്കുകളിലൂടെ മുഖ്യമന്ത്രി.

എല്ലാ തൊഴിലിടങ്ങളിലും ആര്‍ത്തവ അവധി നല്‍കണെമെന്ന് അവശ്യപ്പെട്ട് കെ.എസ് ശബരിനാഥന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News