വിറ്റാമിന്‍ ഗുളികകള്‍ ഇനി വിശ്വസിച്ച് കഴിക്കാം; കുഞ്ഞിന്റെ ആരോഗ്യത്തിനായി

സിഡ്‌നിയിലെ വിക്ടര്‍ ഷാങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വിറ്റാമിന്‍ B3 ഗുളികകളിലെ ഗുണം കണ്ടെത്തിയത്. കണ്ടെത്തലിനെ ഇരട്ട മുന്നേറ്റമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. എന്തെന്നാല്‍ ഒരു രോഗ കാരണവും പ്രതിരോധമാര്‍ഗവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ലോകത്താകമാനം ഏകദേശം 7.9 ശലക്ഷം കുഞ്ഞുങ്ങളാണ് ജനിതക വൈകല്യങ്ങളുമായി ജനിച്ചുവീഴുന്നത്. ഗവേഷണത്തിനായി രണ്ടിലധികം ഗര്‍ഭചിദ്രങ്ങളുണ്ടായ അല്ലെങ്കില്‍ വൈകല്യമുള്ള കുഞ്ഞ് ജനിച്ച 4 കുടുംബങ്ങളിലെ അമ്മമാരെയാണ് തിരഞ്ഞെടുത്തത്. കുഞ്ഞിന്റെ വൈകല്യത്തിന് ഇടയാക്കിയ ജീനുകള്‍ക്ക് തുണയാവാന്‍ വൈറ്റമിന്‍ B3 അടങ്ങിയ ഗുളികകള്‍ക്ക് കഴിയുമെന്ന് തെളിയിച്ചു.

കുറവുള്ള ഘടകങ്ങളെ വര്‍ധിപ്പിക്കാനായാല്‍ പൂര്‍ണമായും ഗര്‍ഭചിദ്രവും ജനിതകവൈകല്യങ്ങളെയും തുരത്താമെന്നാണ് മുഖ്യ ഗവേഷകന്‍ പറയുന്നത്. പ്രതിരോധിക്കാന്‍ വളരെ എളുപ്പം, ഒരു വിറ്റാമിന്‍ ഗുളികയേ വേണ്ടൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News