രാഷ്ട്രീയത്തിനതീതമായി ചുമതല നിറവേറ്റുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ദില്ലി; രാഷ്ട്രീയത്തിന് അതീതമായിരിക്കും രാജ്യസഭാ അധ്യക്ഷനെന്ന നിലയിലുള്ള പ്രവര്‍ത്തനമെന്ന് ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റ വെങ്കയ്യ നായിഡു. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്യസഭയിലെത്തി സഭാധ്യക്ഷന്റെ ചുമതല ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെങ്കയ്യ നായിഡുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റു ചൊല്ലിയാണ് ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയായി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം വെങ്കയ്യ നായിഡു രാജ്യസഭാ അധ്യക്ഷ പഥവിയും ഏറ്റെടുത്തു. സഭാ അധ്യക്ഷനായി സ്ഥാനമേറ്റ വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. പാര്‍ലമെന്റിലെ വെങ്കയ്യ നായിഡുവിന്റെ അനുഭവസമ്പത്ത് സഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പീന്നീട് സഭാംഗങ്ങള്‍ പുതിയ അധ്യക്ഷനെ അഭിനന്ദിച്ചു. രാഷ്ട്രീയത്തിന് അതീതമായിരിക്കും രാജ്യസഭാ അധ്യക്ഷനെന്ന രീതിയിലുള്ള പ്രവര്‍ത്തനമെന്ന് വെങ്കയ്യ നായിഡു മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

രാഷ്ട്രീയ വ്യതാസം ഉണ്ടെങ്കിലും സഭയില്‍ ആരും പരസ്പരം ശത്രുക്കളല്ലെന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു. നിലില്‍ ഭരണ പക്ഷത്തിന് ശക്തി കുറഞ്ഞ രാജ്യസഭയില്‍ അധ്യക്ഷനായി വെങ്കയ്യ നായിഡു എത്തിയത് ബി ജെ പി ക്ക് ഗുണം ചെയ്യുമെന്നാണ് വിലിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel