കണ്ണൂര്‍ സര്‍വകലാശാലയിലും തുവെള്ളകൊടി; എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം; 18ാം വര്‍ഷവും യൂണിയന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം. പോള്‍ ചെയ്ത 104വോട്ടില്‍ 84 വോട്ടുകള്‍ നേടിയാണ് എസ്എഫ്‌ഐ വിജയിച്ചത്. കണ്ണൂര്‍ സര്‍വകലാശാല രൂപീകരണത്തിനുശേഷം തുടര്‍ച്ചയായി 18ാം വര്‍ഷമാണ് എസ്എഫ്‌ഐ യൂണിയന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ‘മത വര്‍ഗീയതയെ ചെറുക്കാന്‍, മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍, പടുത്തുയര്‍ത്താം സമരോത്സുക കലാലയങ്ങള്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ വോട്ടു തേടിയത്.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍നിന്നായി 119 കൌണ്‍സിലര്‍മാരാണ് ഉള്ളത്. വയനാട് ജില്ല എക്‌സിക്യുട്ടീവിലേക്ക് കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസിലെ എം എസ് അരവിന്ദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ചെയര്‍മാനായി എസ്എഫ്‌ഐ ജില്ലാജോയിന്റ് സെക്രട്ടറിയും മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ഥിയുമായ സി പി ഷിജുവും ജനറല്‍ സെക്രട്ടറിയായി എസ്എഫ്‌ഐ കാസര്‍കോട് ജില്ല ജോയിന്റ് സെക്രട്ടറിയും ഡോ. പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസിലെ എംബിഎ വിദ്യാര്‍ഥിയുമായ ശ്രീജിത്ത് രവീന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ്‌ചെയര്‍മാന്‍ എസ്എഫ്‌ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയും ഇരിട്ടി ഐഎച്ച്ആര്‍ഡി കോളേജിലെ വിദ്യാര്‍ഥിയുമായ എ എസ് അമല്‍, ലേഡി വൈസ് ചെയര്‍മാന്‍ എസ്എഫ്‌ഐ പിണറായി ഏരിയ ജോയിന്റ് സെക്രട്ടറിയും ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിയുമായ കെ അനുശ്രീ.
ജോയിന്റ് സെക്രട്ടറി എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും സെന്റ് പയസ് കോളേജ് വിദ്യാര്‍ഥിയുമായ ബിബിന്‍ രാജ്, കണ്ണൂര്‍ എക്‌സിക്യൂട്ടീവിലേക്ക് പെരിങ്ങോം ഏരിയ ജോയിന്റ് സെക്രട്ടറിയും പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ഥിയുമായ പി അശ്വതി, കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടിവായി നീലേശ്വരം ഏരിയ വൈസ് പ്രസിഡണ്ടും മടിക്കൈ മോഡല്‍ ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥിയുമായ ടി ഐശ്വര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here