പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; സിപിഐ എം

ദില്ലി; രാജ്യസഭയില്‍നിന്ന് വിരമിക്കുന്ന സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്രയയപ്പ് നല്‍കാന്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ അഭിപ്രായവ്യത്യാസവും തര്‍ക്കവും ഉണ്ടായെന്ന് രണ്ട് പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം ലോകസഭാ കക്ഷിനേതാവ് പി കരുണാകരനും രാജ്യസഭകക്ഷി ഉപനേതാവ് തപന്‍സെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്തകളില്‍ പറയുന്ന പരാമര്‍ശങ്ങളൊന്നും യോഗത്തില്‍ ഉണ്ടായിട്ടില്ല. സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കേണ്ടെന്ന് പാര്‍ടി എടുത്ത തീരുമാനത്തോട് യോഗത്തില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. സിപിഐ എമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന നുണപ്രചാരണത്തിന്റെ ഭാഗം മാത്രമാണ് മലയാള മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയെന്ന് നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News