മലപ്പുറത്തും ബി ജെ പിയുടെ അഴിമതി; സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; സംസ്ഥാന നേതാവ് പ്രതിക്കൂട്ടില്‍

മലപ്പുറം: താനൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ ബി ജെ പി ഭരണസമിതി ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതായി പരാതി. കണക്കുകളില്‍ കെട്ടിട വാടക പെരുപ്പിച്ചുകാണിച്ചും സ്വര്‍ണപയങ്ങളില്‍ തിരിമറി നടത്തിയുമാണ് ബി ജെ പി മുന്‍ജില്ലാപ്രസിഡന്റ് ഉള്‍പ്പെട്ട സമിതി പണം മുക്കുന്നത്.

ഒരുകോടി 42ലക്ഷം രൂപ നഷ്ടത്തിലായിരുന്ന താനൂര്‍സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ബി ജെ പി മുന്‍ ജില്ലാ അധ്യക്ഷന്‍ ജനചന്ദ്രന്‍ മാസ്റ്റര്‍ 10വര്‍ഷമിരുന്നപ്പോഴേക്കും നഷ്ടം എട്ടുകോടിയോളമായി ഉയര്‍ന്നു. ബോര്‍ഡില്‍ പരാതിയുയര്‍ന്നതോടെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടാണിത്.

ബാങ്ക് കെട്ടിടം വാടകയ്ക്ക് നല്‍കിയ കരാറില്‍ പറയുന്ന തുകയല്ല പലരില്‍നിന്നും ഈടാക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ ഇത് രേഖപ്പെടുത്താറുമില്ല. മാസം ആയിരങ്ങള്‍ ഇങ്ങനെ ഭരണസമിതിയുടെ പോക്കറ്റിലാകും.കെട്ടിട നിര്‍മാണത്തിന് പലിശരഹിത നിക്ഷേപമാണ് സ്വീകരിക്കാനാണ് അന്നത്തെ ഭരണസമിതി തീരുമാനിച്ചത്.

10 വര്‍ഷത്തെ സ്ഥിരനിക്ഷേപമായായിരുന്നു ഇത്. എന്നാല്‍ ബാങ്കിലെ കണക്കുകളില്‍ ഇതും അവ്യക്തം. ബാങ്കില്‍നിന്ന് കഴിഞ്ഞ റിട്ടയര്‍ ചെയ്ത സെക്രട്ടറി ശോഭനകുമാരി അനധികൃതമായി നല്‍കിയത് 14, 24, 365 രൂപ. ബാങ്ക് അധികൃതര്‍ ബിനാമി ഗോള്‍ഡ് ലോണ്‍ നടത്തി പണം തട്ടിയതും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫലത്തില്‍ താനൂര്‍ സഹകരണ ബാങ്കിന്റെ ഗുണം ഭരണസമിതിക്കും ബന്ധുക്കള്‍ക്കും മാത്രമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News