യു പി മുഖ്യമന്ത്രി യോഗിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ഖൊരക്ക്പൂര്‍; ഉത്തര്‍പ്രദേശിലെ ഖൊരക്ക് പൂരില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഖൊരക്ക് പൂരിലെ ബാബ രാഘവ് ദാസ്(ബിഡിഎസ്) ആശുപത്രിയിലാണ് ദാരുണസംഭവം അരങ്ങേറിയത്. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി ഓക്‌സിജന്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് അപകടത്തിന് കാരണം. വ്യാഴാഴ്ച രാത്രിയാണ് ആദ്യം അപകടം സംഭവിക്കുന്നത്. 24 മണിക്കൂറിനിടയാണ് 30 കുട്ടികള്‍ മരിച്ചത്.

മസ്തിഷ്‌കരോഗം ഉള്‍പ്പെടെ ബാധിച്ച് ചികിത്സയിലായിരുന്ന 20 കുട്ടികളാണ് വ്യാഴാഴ്ച മാത്രം മരിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇടപെട്ട് ഓക്‌സിജന്‍ വിതരണം പുനസ്ഥാപിച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും തടസപെട്ടു. തുടര്‍ന്ന് 10 കുട്ടികള്‍ കൂടി മരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് അപകടം നടന്നിരിക്കുന്നത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ആദിത്യനാഥ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഓക്‌സിജന്‍ വിതരണ കമ്പനിക്ക് പണം കുടിശിക വരുത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 66 ലക്ഷം രൂപ ആശുപത്രി കമ്പനിക്ക് കുടിശിക വരുത്തിയിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News