ഖത്തറില്‍ ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ മലയാളി മരിച്ചു - Kairalinewsonline.com
Gulf

ഖത്തറില്‍ ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ മലയാളി മരിച്ചു

മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിക്കും

ദോഹ; ഖത്തറില്‍ ഫ്‌ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ മലയാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അഹമ്മദ് ഷഫീക് ആണ് [ 34 ] മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നു കരുതുന്നു. ഹമദ് ആശുപത്രിയിലെ നെറ്റ് വര്‍ക്ക് എന്‍ജിനിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു അഹമ്മദ് ഷഫീക്.

 

 

ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിക്കും.

To Top