വിനായകന്റെ വീട്ടുകാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കി

തൃശൂര്‍ :ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ വീട്ടുകാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ് തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിനായകന്റെ പിതാവ് രഹസ്യ മൊഴി നല്‍കിയത്.

സംഭവ ദിവസം വിനായകന്റെ പിതാവിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയ അയല്‍വാസിയും, വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത ശരത്തും മൊഴി നല്‍കി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വിനായകന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു.

ഇതിനിടെ ക്രൈംബ്രാഞ്ച് മേധാവി എ ഹേമചന്ദ്രന്‍ വിനായകന്റെ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ മാസമാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News