ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സര്‍വസജ്ജം; യുദ്ധഭീഷണി മുഴക്കി ട്രംപ് - Kairalinewsonline.com
Latest

ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സര്‍വസജ്ജം; യുദ്ധഭീഷണി മുഴക്കി ട്രംപ്

കൊറിയന്‍ മുനമ്പിനെ ആണവ യുദ്ധത്തിന്റെ വക്കിലേക്ക് ട്രംപ് തള്ളിവിടുന്നുവെന്ന കൊറിയ

യുദ്ധഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സര്‍വസജ്ജമെന്നും ട്രംപ്. ഉത്തരകൊറിയ അവിവേകം കാട്ടിയാല്‍ അതിവേഗം തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

കിം ജോങ് ഉന്‍ യുദ്ധമല്ലാതെ മറ്റെന്തെങ്കിലും വഴി തേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറയുന്നു. കൊറിയന്‍ മുനമ്പിനെ ആണവ യുദ്ധത്തിന്റെ വക്കിലേക്ക് ട്രംപ് തള്ളിവിടുന്നുവെന്ന കൊറിയയുടെ ആരോപണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

അമേരിക്കന്‍ ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്നു. മിസൈല്‍ ഉപയോഗിച്ച് ഗുവാമിനെ തകര്‍ക്കുമെന്നായിരുന്നു ഉത്തര കൊറിയയുടെ മുന്നറിയിപ്പ്

To Top