ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു - Kairalinewsonline.com
ArtCafe

ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു

ഹാരി മെറ്റ് സേജലില്‍ ക്യാമറ കൈകാര്യം ചെയ്ത ബോളിവുഡിലെ പ്രമുഖ മലയാളി കെ യു മോഹനനാണ് ഛായാഗ്രഹണം

ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മുന്നറിയിപ്പിനു ശേഷം വേണു ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

കാര്‍ബണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മാറ്റങ്ങളെ ചര്‍ച്ച ചെയ്യുന്നു. ചിത്രീകരണം അടുത്തയാഴ്ച പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ആരംഭിക്കും.

ഹാരി മെറ്റ് സേജലില്‍ ക്യാമറ കൈകാര്യം ചെയ്ത ബോളിവുഡിലെ പ്രമുഖ മലയാളി കെ യു മോഹനനാണ് ഛായാഗ്രഹണം. ദേശീയ അവാര്‍ഡ് ജേതാവ് വിശാല്‍ ഭരദ്വാജാണ് സംഗീതം. നിര്‍മാണം സിബി തോട്ടപ്പുറം.

To Top