ഇല്ല ഞാന്‍ മരിച്ചിട്ടില്ല; ഞാന്‍ മുരുകനുമല്ല; ഓണ്‍ലൈനുകളോട് മാധ്യമപ്രവര്‍ത്തകന്‍

ഇല്ല ഞാന്‍ മരിച്ചിട്ടില്ല.ഞാന്‍ മുരുകനുമല്ല. ഓണ്‍ലൈനുകളോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ . ദീപു രേവതിയാണ് ഈ അറിയിപ്പുമായി രംഗത്തുവന്നത്. ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ച തമിഴ്‌നാട്ടുകാരനായ മുരുകന്റേതായി സ്വന്തം ഫോട്ടോ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്.

മുരുകന്‍െ ദാരുണാന്ത്യം ആ ദിവസം രാവിലെ മനോരമ ന്യൂസിലൂടെ നല്‍കി എന്ന തെറ്റേ താന്‍ ചെയ്തിട്ടുള്ളൂ എന്ന് ദീപു അറിയിക്കുന്നു. വാര്‍ത്തയോടൊപ്പം ഈ മാധ്യമപ്രവര്‍ത്തകന്റെ ഫോട്ടോ റിപ്പോര്‍ട്ടറുടേതായി കാണിച്ചിരുന്നു. ഇതിനു പിന്നാലേയാണ് ഇദ്ദേഹത്തെ ചില ഓണ്‍ലൈനുകള്‍ മുരുകനാക്കിയത്.

‘പല ഓണ്‍ലൈനുകളും മുരുകന്‍േതായി കൊടുക്കുന്ന ഫോട്ടോ എന്‍േതാണ് .ഒരാളെ വിളിച്ചു പറഞ്ഞ് തിരുത്തുമ്പോള്‍ മറ്റൊരു ഓണ്‍ലൈന്‍ ഫോട്ടോ ഉപയോഗിക്കുന്നു.’ തന്റെ നിസ്സഹായാവസ്ഥ റിപ്പോര്‍ട്ടര്‍ ഇങ്ങനെ വിശദീകരിക്കുന്നു.എന്റെ ഫോട്ടോ ഒഴിവാക്കൂ.’ എന്ന അഭ്യര്‍ത്ഥനയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News