രാജസ്ഥാനില്‍ വിദ്യാഭ്യാസ രംഗത്തും കാവിവല്‍ക്കരണം; ഗാന്ധി ജയന്തിക്ക് ഇനി അവധിയില്ല

രാജസ്ഥാന്‍ : രാജസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി ഗാന്ധി ജയന്തിക്ക് അവധിയില്ല. സര്‍വ്വകലാശാലകള്‍ക്ക് അയച്ച അവധി ദിവസങ്ങളുടെ പട്ടികയില്‍ നിന്നും ഗാന്ധി ജയന്തി ദിനത്തെ അതേ സമയം മഹാറാണാ പ്രതാപിന്റെ ജന്മദിനം അവധി ദിവസമാക്കി.

രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാറിന്റെ വിദ്യാഭ്യാസ രംഗത്തെ കാവിലല്‍ക്കരണ നയത്തിന്റെ ഭാഗമാണിതെന്ന ആരോപണം ശക്തമാണ്.

ഗവര്‍ണ്ണര്‍ കല്യാണ്‍ സിങ്ങിന്റെ ഓഫീസില്‍ നിന്നും സര്‍വ്വകലാശാലകള്‍ക്ക് അയച്ച അവധി ദിവസങ്ങളുടെ ലിസ്റ്റിലാണ് ഗാന്ധി ജയന്തി ഒഴിവാക്കിയത്.അതേ സമയം ഗുരു നാനാക് ബി ആര്‍ അംബേദ്കര്‍,വര്‍ധമാന മഹാവീര്‍,റാണാപ്രതാപ് തുടങ്ങിയവരുടെ ജന്മദിനത്തിന് അവധി നല്‍കിയിട്ടുണ്ട്.

24 അവധി ദിവസങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഗാന്ധി ജയന്തി ദിനത്തില്‍ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കും എന്നതിനാലാണ് അവധി നല്‍കാത്തത് എന്നാണ് സര്‍ക്കാറിന്റെ ന്യായീകരണം.

വസുന്ധരരാജെ നേതൃത്വം നല്‍കുന്ന ബി ജെ പി സര്‍ക്കാര്‍ സ്‌കൂള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്നും മഹാത്മാഗാന്ധി,ജവഹര്‍ലാല്‍ നെഹ്രൂ തുടങ്ങിയ ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി ആര്‍ എസ് എസ് നേതാവായിരുന്ന സവര്‍ക്കറെ കുറിച്ചുള്ള ഭാഗങ്ങള്‍ കൂട്ടി േചര്‍ത്തത് നേരത്തെ വിവാദമായിരുന്നു.പത്താ ക്ലാസ് പാഠപുസ്തകത്തില്‍ സവര്‍ക്കറിനെ മഹാനായ ദേശീയവാദി,മഹാനായ വിപ്ലവകാരി, തുടങ്ങിയ എന്ന വാക്കുകള്‍ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്.

നോട്ട് നിരോധനം,മെയ്ക്ക് ഇന്‍ ഇന്ത്യ,മോഡിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളും പരിപാടികളും ഉള്‍പ്പെടുത്തിയാണ് പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചത്.

വിദ്യാഭ്യാസ രംഗത്തെ ഇത്തരം കാവിവത്കരണ നയങ്ങളുടെ തുടര്‍ച്ചയാണ് ഗാന്ധി ജയന്തി ദിനത്തിലെ അവധി ഒഴിവാക്കിയതെന്നാണ് ഉയരുന്ന ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here