ശരത് യാദവിനെ നീക്കി

ദില്ലി;  ജെ ഡി യു വിന്റെ രാജ്യസഭ നേതാവ് സ്ഥാനത്ത് നിന്നും ശരദ് യാദവിനെ മാറ്റി. നീതീഷ് കുമാര്‍ ബി ജെ പി ക്കൊപ്പം പോയതിനെ എതിര്‍ത്ത് വിമത വിഭാഗമായി പ്രവര്‍ത്തിക്കുന്നതിനാലാണ് ശരദ് യാദവിനെതിരെ നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങല്‍ നടത്തിയെന്ന് ആരോപിച്ചാണ് ശരദ് യാദവിനെ നീക്കിയത്.

ശരദ് യാദവിന് പകരം നിതീഷ് കുമാറിന്റെ വിശ്വസ്തനായി ആര്‍ സി പി സിങ്ങിനെ രാജ്യസഭ നേതാവായി തിരഞ്ഞെടുത്തു. ജെ ഡി യു രാജ്യസഭ എം പിമാര്‍ ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായി വെങ്കയ്യ നായിഡുവിനെ കണ്ടാണ് ശരദ് യാദവിനെ മാറ്റിയ കാര്യം അറിയിച്ചത്.

ബി ജെ പി ക്ക് ഒപ്പം പോയതിനെ വിമര്‍ശിച്ച അലി അന്‍വര്‍ എം പി യെ നേരത്തെ പാര്‍ലമെന്ററില്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here