മികച്ച പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകനുളള പ്രേംഭാട്യ പുരസ്‌ക്കാരം കൈരളി ടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന് സമ്മാനിച്ചു

ദില്ലി; മികച്ച പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകനുളള പ്രേംഭാട്യ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പ്രേംഭാട്യ പുരസ്‌ക്കാരം കൈരളി ടി വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന് സമ്മാനിച്ചു. പീപ്പിള്‍ ടി വിയില്‍ സംപ്രേഷണം ചെയ്ത വാടാത്ത കാട്ട് പൂക്കള്‍ എന്ന ഡോക്യുമെന്റെറിയും കൈരളി നൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചപരിസ്ഥിതി സംബന്ധമായ ഫീച്ചറുകളുമാണ് പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

ഒന്നരലക്ഷം രൂപയാണ് അവാര്‍ഡ് തുക. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ പി സായ്‌നാഥ് ,രാമി ചാമ്പ്ര എന്നിവരങ്ങിയ ജൂറിയാണ് പുരസ്‌ക്കാരത്തിനായി കെ.രാജേന്ദ്രനെ തെരെഞ്ഞടുത്തത്. ടെലിഗ്രാഫിന്റെ നാഷണല്‍ എഡിറ്റര്‍ മാനിനി ചാറ്റര്‍ജി മികച്ച രാഷ്ടീയ റിപ്പോര്‍ട്ടിംഗിനുളള പുരസ്‌ക്കാരത്തിന് അര്‍ഹയായി.

ദില്ലിയിലെ ഇന്ത്യ ഇന്റെര്‍ നാഷണല്‍ സെന്റെറില്‍ നടന്ന ചടങ്ങിലാണ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തത്.

വാടാത്ത കാട്ടുപൂക്കള്‍ ഡോക്യുമെന്‍ററി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here