മുരുഗന്‍ കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി; വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം; മുരുഗന്‍ കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ സംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസിപി എ അശോകന്‍. വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യും. ഡോക്ടര്‍മാരെ കുറ്റം തെളിയിക്കാന്‍ കഴിയുന്ന തെളിവ് ലഭിക്കുമ്പോള്‍ മാത്രമെ അറസ്റ്റ് ഉള്‍പ്പടെയുള്ള മടപടികളിലേക്ക് കടക്കുവെന്ന് കൊല്ലം ക്രൈം ബ്രാഞ്ച് എസിപി അശോകനും സിഐ അജയനാഥും അറിയിച്ചു
ചികിത്സ നിഷേധിച്ചതുകാണ്ടാണ് മുരുഗന്‍ കൊല്ലപ്പെട്ടതെന്ന ആരോപണത്തിന് തെളിവു കണ്ടെത്താനുള്ള തീവ്ര അന്വേഷണത്തിലാണ് പൊലീസ്. ലഭിച്ച ശാസ്ത്രീയ തെളിവുകളും, മുരുഗനെ ആശുപത്രികളില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ മൊഴിയിലെ അവകാശവാദവാദങളും മുമ്പത്തെ ഹൈക്കോടതി വിധികളുമാണ് പൊലീസ് പരിശോധിക്കുന്നത്.

ഐപിസി 304 പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലേക്ക് അന്വേഷണം എത്തുന്നതിന് കൂറ്റകൃത്യം തെളിയിക്കുന്ന കൃത്യമായ തെളിവ് ലഭിച്ച ശേഷമായിരിക്കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈം ബ്രാഞ്ച് എസിപി അശോകനും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ അജയനാഥും വ്യക്തമാക്കി.

മെഡിക്കല്‍കോളേജില്‍ മുരുകനെ കൊണ്ടുവരുന്ന സമയം രണ്ട് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ശസ്ത്രക്രിയ കഴിഞ്ഞ് വരേണ്ട ഒരു രോഗിക്കായി മാറ്റി വച്ചിരുന്നതാണെന്ന ഡോക്ടര്‍മാരുടെ വാദത്തില്‍ കൂടുതല്‍ പരിശോധന നടത്തും. ഒഴിവുണ്ടായിരുന്ന രണ്ടാമത്തെ വെന്റിലേറ്റര്‍ കേടാണെന്ന ഡോക്ടര്‍മാരുടെ മൊഴി ശരിയാണൊ എന്നറിയാന്‍ വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കും.

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് കൈമാറും. മുരുഗന് ചികിത്സ നിഷേധിച്ചതില്‍ 5 ആശുപത്രിക്കള്‍ക്കും തുല്ല്യ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ഡിജിപി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here