തരംഗമാകാന്‍ 'മെല്ലെ'; ട്രെയിലര്‍ ശ്രദ്ധേയം - Kairalinewsonline.com
ArtCafe

തരംഗമാകാന്‍ ‘മെല്ലെ’; ട്രെയിലര്‍ ശ്രദ്ധേയം

അമിത് ചക്കാലക്കലും തനൂജ കാര്‍ത്തിക്കും കേന്ദ്രകഥാപാത്രങ്ങള്‍

കൊച്ചി; നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെല്ലെ’യുടെ ട്രെയിലര്‍ പുറത്തിറക്കി. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമിത് ചക്കാലക്കലും തനൂജ കാര്‍ത്തിക്കുമാണ് എത്തുന്നത്.

 

ഇരുവര്‍ക്കുമൊപ്പം ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്‌ക്കര്‍ ഹരിദാസ് എന്നിവരാണ് മെല്ലെയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് വിജയ് ജേക്കബ് ഈണം പകര്‍ന്നിരിക്കുന്നു. ത്രിയേക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി സി ഡേവിഡ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തരംഗമാകാന്‍ ‘മെല്ലെ’; ട്രെയിലര്‍ ശ്രദ്ധേയം
To Top