കുഞ്ഞു ശരീരങ്ങള്‍ തെരുവില്‍ കിടക്കുന്നതോ മോദിയുടെ സ്വച്ഛഭാരതം; കുട്ടികളുടെ മരണത്തിന് കാരണം യോഗിയുടെ കുത്തഴിഞ്ഞ ഭരണസംവിധാനം; എംഎ ബേബി

ദില്ലി; ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് കാരണം ഉത്തര്‍പ്രദേശിലെ കുത്തഴിഞ്ഞ ഭരണസംവിധാനവും ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വവുമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎ ബേബിയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും വലിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും ആണ് നടത്തുന്നത്. പക്ഷേ, ഈ കുഞ്ഞു ശരീരങ്ങള്‍ ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതമെന്നും എംഎ ബേബി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യുപിഅഞ്ചു ദിവസത്തില്‍ അറുപത് ശിശുക്കള്‍ മരിക്കുക!
ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ നടന്ന ഈ ദുരന്തം ഇന്നത്തെ ഇന്ത്യയുടെ നേര്‍ചിത്രമാണ്. ജീവവായു കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന ഇന്ത്യ. നിരാലംബരായ ദരിദ്ര മാതാപിതാക്കള്‍ ആശ്രയമില്ലാതെ വാവിട്ട് നിലവിളിക്കുന്ന ഇന്ത്യ. സ്വാതന്ത്യ്രം കിട്ടി എഴുപതാണ്ടായിട്ടും ശിശുക്കളുടെ ജീവന്‍ വിലവയ്ക്കാന്‍ പഠിക്കാത്ത ഒരു രാഷ്ട്രമാണ് നമ്മള്‍. മനുഷ്യന്റെ അവകാശങ്ങളെ അമര്‍ത്തി വയ്ക്കാന്‍ നാം മതത്തെ ഉപയോഗിക്കുന്നു. കുത്തഴിഞ്ഞ ഭരണസംവിധാനവും ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വവുമാണ് ഉത്തര്‍പ്രദേശിലെ ഈ ദുരന്തത്തിന് കാരണം. മെഡിക്കല്‍ ഓക്‌സിജന്‍ കൊടുത്തുകൊണ്ടിരുന്ന കമ്പനി പെട്ടെന്ന് അത് നിറുത്തിയതിനാലാണത്രെ കഴിഞ്ഞ നാല്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ഗോരഖ്പൂരില്‍ 30 കുഞ്ഞുങ്ങള്‍ മരിച്ചത്.

പക്ഷേ, ഈ ദുരന്തം ഇന്നലൊയതല്ല. കൊതുക് പരത്തുന്ന ജപ്പാന്‍ ജ്വരം കാരണം അമ്പതിനായിരത്തിലേറെ കുഞ്ഞുങ്ങളാണ് കിഴക്കന്‍ യുപിയില്‍, അതില്‍ കൂടുതലും ഗോരഖ്പൂരില്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ മരിച്ചത്. ഇതിനോടൊക്കെ കണ്ണടച്ചു കൊണ്ടാണ് പശുക്കളുടെ കാര്യവും അമ്പലത്തിന്റെ കാര്യവും ഒക്കെ ഉയര്‍ത്തി ബാബ അവൈദ്യ നാഥും ബാബ ആദിത്യ നാഥും ഒക്കെ പതിറ്റാണടുകളായി ഗോരഖ്പൂര്‍ ഭരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഒക്കെ വലിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും ആണ് നടത്തുന്നത്. പക്ഷേ, ഈ കുഞ്ഞു ശരീരങ്ങള്‍ ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News